Lifestyle

വസ്ത്രങ്ങളില്‍ നിന്ന് മൈലാഞ്ചി കറ എങ്ങനെ നീക്കംചെയ്യാം: ചില വിദ്യകള്‍

വിശേഷാവസരങ്ങളില്‍ കൈകള്‍ക്ക് മാറ്റു കൂട്ടുന്ന പ്രകൃതിദത്ത ചായമാണ് മൈലാഞ്ചി എന്നറിയപ്പെടുന്ന മെഹന്ദി. മെഹന്ദി കൈകാലുകള്‍ക്ക് മാറ്റു കൂട്ടുമെങ്കിലും അവ തുണിയില്‍ പറ്റിപ്പിടിച്ചാല്‍ പോകാന്‍ പ്രയാസമാണ് .

വസ്ത്രങ്ങളില്‍ ഇത് പറ്റിപ്പിടിച്ചാല്‍ ഉണ്ടാകുന്ന ഓറഞ്ച്- തവിട്ട് പാടുകള്‍ നീക്കം ചെയ്യാന്‍ പ്രയാസമാണ്. മെഹന്ദി കറകള്‍ നീക്കം ചെയ്യാന്‍ ആ ഭാഗം ഉരയ്ക്കുന്നതിനുപകരം, വൃത്തിയുള്ള തുണികൊണ്ട് പറ്റിപ്പിടിച്ച ഇടങ്ങളില്‍ മൃദുവായി ഉരസ്സുക. ഇത് അധിക മൈലാഞ്ചി തുണിയിലേക്ക് ആഗിരണം ചെയ്യുന്നത് തടയുന്നതോടൊപ്പം തുണിയില്‍ ആഴത്തിലുള്ള കറയാകാതെ സംരക്ഷിക്കുകയും ചെയ്യുന്നു.

മൈലാഞ്ചി കറ കളയാന്‍ ചില വിദ്യകള്‍

  1. വെള്ളം കൊണ്ട് കഴുകിക്കളയുക

തണുത്ത വെള്ളംകൊണ്ട് കഴുകുന്നത് മൈലാഞ്ചി കറ കളയാന്‍ സഹായിക്കുന്നു.

  1. സ്റ്റെയിന്‍ റിമൂവര്‍

തുണി കഴുകിയ ശേഷം, കറ പുരണ്ട സ്ഥലത്ത് നേരിട്ട് ഒരു സ്റ്റെയിന്‍ റിമൂവര്‍ അല്ലെങ്കില്‍ ലിക്വിഡ് ഡിറ്റര്‍ജന്റ് പുരട്ടുക. ഏകദേശം 10 മുതല്‍ 15 മിനിറ്റ് വയ്ക്കുക . പിന്നീട് ഇത് വെള്ളം ഉപയോഗിച്ച് കഴുകുക.

  1. വിനാഗിരി

മറ്റൊരു ഫലപ്രദമായ മാര്‍ഗമാണ് വെളുത്ത വിനാഗിരിയും വെള്ളവും തുല്യ അനുപാതത്തില്‍ കലര്‍ത്തിയ മി​‍ശ്രിതം. ഈ ലായനി കറയുള്ള ഭാഗത്ത് പുരട്ടുക, 10 മുതല്‍ 15 മിനിറ്റ് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം . വിനാഗിരി മൈലാഞ്ചിയുടെ നിറം നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നു.

  1. നാരങ്ങ നീരും ഉപ്പും

ചെറുനാരങ്ങാനീരും ഉപ്പും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് കറയുള്ളിടത്ത് പുരട്ടി ഏകദേശം ഒരു മണിക്കൂറോളം വയ്ക്കുക. നാരങ്ങ നീരിന്റെ അസിഡിറ്റി സ്വഭാവം മെഹന്ദിയിലെ ലോസോണിനെ നീക്കം ചെയ്യാന്‍ സഹായിക്കും.

  1. ബേക്കിംഗ് സോഡയും വെള്ളവും

ആവശ്യാനുസരണം ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് കറയില്‍ നേരിട്ട് പുരട്ടി 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ വയ്ക്കാം . ശേഷം, തുണി തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

Leave a Reply

Your email address will not be published. Required fields are marked *