Healthy Food

മുട്ടയേക്കാള്‍ കൂടുതല്‍ പ്രോട്ടീനുള്ള സസ്യാഹാരങ്ങള്‍ ഇതാ; വെജിറ്റേറിയന്‍കാര്‍ക്ക് ഉത്തമം

ശരീരത്തിലെ പ്രോട്ടീന്റെ അഭാവം മൂലം നിങ്ങള്‍ക്ക് വേദനകള്‍ അനുഭവപ്പെടാം. ഇത് പരിഹരിക്കാന്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ഇനങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അതിനായി മുട്ട, പാല്‍, പയര്‍ തുടങ്ങിയവ ദിവസവും ഭക്ഷണത്തില്‍ ചേര്‍ക്കുക. ഇത് പേശികളുടെ വളര്‍ച്ചയിലേക്ക് നയിക്കുന്നു, നടുവേദന പ്രശ്നത്തില്‍ നിന്നും നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണമായ മുട്ട ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന ഡയറ്റ് പിന്തുടരുന്നവര്‍ക്ക് മികച്ച ഒരു ഭക്ഷണമാണ്. ഇത് പേശികളുടെ ബലം വര്‍ധിപ്പിക്കാനും സഹായിക്കും. സസ്യഭുക്കുകളായ ആളുകള്‍ക്ക് പ്രോട്ടീന്‍ ലഭിക്കാന്‍ മുട്ടയേക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ സസ്യാഹാരങ്ങളെക്കുറിച്ച് അറിയാം….

  • ബദാം ബട്ടര്‍ – വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ബദാം ബട്ടര്‍ പീനട്ട് ബട്ടറിനേക്കാള്‍ ആരോഗ്യകരമാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ ബദാം ബട്ടര്‍ ഏഴ് ഗ്രാം പ്രോട്ടീന്‍ നല്‍കും. ഇവയില്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്.
  • പയര്‍ – അര കപ്പ് പയര്‍ വര്‍ഗങ്ങളില്‍ നിന്ന് എട്ട് ഗ്രാം പ്രോട്ടീന്‍ ലഭിക്കും. ആഴ്ചയില്‍ കുറഞ്ഞത് അഞ്ച് തരം വ്യത്യസ്ത പയറുവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്.
  • കോട്ടേജ് ചീസ് – കോട്ടേജ് ചീസില്‍ അവശ്യ പോഷകങ്ങളും ഉയര്‍ന്ന അളവില്‍ പ്രോട്ടീനും അടങ്ങിയിരിക്കുന്നു. മാത്രമല്ല, അവയില്‍ കലോറി കുറവാണ്. 100 ഗ്രാം കോട്ടേജ് ചീസില്‍ 25 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു.
  • മത്തങ്ങ വിത്തുകള്‍ – നാരുകള്‍, സിങ്ക്, ഇരുമ്പ്, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണ് മത്തങ്ങ വിത്തുകള്‍. കൂടാതെ, ഇവ പ്രോട്ടീന്‍ സമ്പുഷ്ടമാണ്. 30 ഗ്രാം മത്തങ്ങ വിത്തുകള്‍ ഒമ്പത് ഗ്രാം പ്രോട്ടീന്‍ നല്‍കുന്നു.
  • നിലക്കടല – നിലക്കടലയില്‍ പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും ധാരാളമായി അടങ്ങിയിരിക്കുന്നു. ഒരു കപ്പ് നിലക്കടലയില്‍ ഏകദേശം ഏഴ് ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു.