Health

വായു മലിനീകരണം ഹൃദയത്തെയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കുമെന്ന് മുന്നറിയിപ്പ്

വായു മലിനീകരണം ശ്വാസകോശത്തിലും ഹൃദയത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായി അറിയാമെങ്കിലും, അടുത്തിടെ നടത്തിയ ഒരു പഠനം പുക നിറഞ്ഞ വിഷവായു ശ്വസിക്കുന്നതിന്റെ കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ വെളിപ്പെടുത്തി.

എന്താണ് AQI, മലിനമായ പുക നിറഞ്ഞ വായു ശ്വസിക്കുന്നത് നിങ്ങളുടെ തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു?

നിലവില്‍ നമ്മുടെ വായു എത്രത്തോളം മലിനമായിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന ഒരു സാധാരണ അളവുകോലാണ് AQI. ഇതില്‍ മനുഷ്യന് അനുവദനീയമായ തോത് മുതല്‍ അപകടകരമായ തോത് വരെ വിലയിരുത്തുന്നു.

മോശം വായുവിന്റെ ഗുണനിലവാരം മനുഷ്യനില്‍ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. പ്രത്യേകിച്ച് പ്രായമായവര്‍, കുട്ടികള്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കിടയില്‍ .

വായു മലിനീകരണവും സ്ട്രോക്കും തമ്മിലുള്ള ബന്ധം

സമീപകാല ഗവേഷണങ്ങള്‍ വായു മലിനീകരണം ഹൃദയസംബന്ധമായ അവസ്ഥകളും പക്ഷാഘാതം ഉള്‍പ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ഉയര്‍ന്ന അളവിലുള്ള ഹാനികരമായ മലിനീകരണ വസ്തുക്കളുമായി ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നത് നമ്മുടെ രക്തക്കുഴലുകളില്‍ വീക്കത്തിനും, അവയ്ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിനും കാരണമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു, ഇത് സ്‌ട്രോക്കുകളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

മലിനമായ വായു തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു

അന്തരീക്ഷ മലിനീകരണത്തില്‍ കണികാ പദാര്‍ത്ഥം (PM), നൈട്രജന്‍ ഡയോക്‌സൈഡ് (NO2), സള്‍ഫര്‍ ഡയോക്‌സൈഡ് (SO2) തുടങ്ങിയ അപകടകരമായ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. നാം ഈ വിഷ വായു ശ്വസിക്കുമ്പോള്‍, അവ നമ്മുടെ രക്തപ്രവാഹത്തില്‍ പ്രവേശിക്കുകയും വ്യാപകമായ വീക്കത്തിനും ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തിനും കാരണമാകുകയും ചെയ്യും. ഇത് നമ്മുടെ തലച്ചോറിലെ രക്തക്കുഴലുകളെ ദുര്‍ബലപ്പെടുത്തുകയും അവ പൊട്ടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു . അതിനപ്പുറം, മലിനീകരണം ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് തലച്ചോറിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു .

ആര്‍ക്കാണ് അപകടസാധ്യത?

പ്രായമായ വ്യക്തികള്‍, നിലവില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍, ഉയര്‍ന്ന മലിനമായ നഗരപ്രദേശങ്ങളിലെ താമസക്കാര്‍ എന്നിവര്‍ ഇതിന്റെ ഇരകളാണ് . ചെറിയ കുട്ടികളുടെ വളര്‍ച്ചയെയും വികാസത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നു.

വായു മലിനീകരണത്തില്‍ നിന്ന് എങ്ങനെ സുരക്ഷിതമായിരിക്കാം?

ഗവണ്‍മെന്റില്‍ നിന്നുള്ള നയങ്ങള്‍ പ്രധാനമാണെങ്കിലും, മലിനമായ വായുവുമായുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിന് വ്യക്തികള്‍ക്ക് പ്രായോഗിക നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട് . ഉയര്‍ന്ന എ.ക്യു.ഐ ലെവലുള്ള ദിവസങ്ങളില്‍ വീടിനുള്ളില്‍ തങ്ങുന്നതും എയര്‍ പ്യൂരിഫയറുകള്‍ ഉപയോഗിക്കുന്നതും മാസ്‌ക് ധരിക്കുന്നതും ദോഷകരമായ വായു ശ്വസിക്കുന്നത് പരിമിതപ്പെടുത്താന്‍ സഹായിക്കും. കൂടാതെ, ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്ന ചിട്ടയായ വ്യായാമവും സമീകൃതാഹാരവും മലിനീകരണത്തിന്റെ ദോഷകരമായ പ്രത്യാഘാതങ്ങള്‍ക്കെതിരായ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും.

.