Oddly News

വിട്ടോടാ… ഇത് ആളുവേറെയാ… കൊള്ളക്കാരായ ആയുധധാരികളെ നേരിട്ട് വൃദ്ധന്‍, പിന്നെ സംഭവിച്ചത്- വൈറലായി വീഡിയോ

പട്ടാപ്പകൽ ആയുധധാരികളായ ഒരു സംഘം കൊള്ളക്കാർ ഒരു ജ്വല്ലറിയിലേക്ക് ഇരച്ചുകയറുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മോഷണത്തിനൊടുവിൽ ബാഗുകൾ നിറയെ സ്വർണ്ണവുമായി കടന്നുകളയാമെന്ന് കൊള്ളക്കാർ കരുതിയെങ്കിലും വളരെ അപ്രതീക്ഷിതമായ കാര്യമാണ് ഒടുവിൽ സംഭവിച്ചത്.

സാധാരണ ഒരു കവർച്ച രംഗം പോലെയാണ് ഈ ദൃശ്യങ്ങൾ ആരംഭിക്കുന്നത്. പട്ടാപ്പകൽ ആയുധധാരികളായ അഞ്ച് പേർ, ഒരു ജ്വല്ലറി കടയിലേക്ക് ഇരച്ചുകയറുകയാണ്. അവരുടെ ആത്മവിശ്വാസം അവരുടെ ആയുധങ്ങൾ പോലെ വ്യക്തമാണ്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ, അവരുടെ വലിയ പദ്ധതി താറുമാറാകുന്നു.

കൊള്ളക്കാരൻ ജ്വല്ലറിയിലേക്ക് ഇരച്ചുകയറുമ്പോൾ അവിടെ എത്തുന്ന കസ്റ്റമേഴ്സിൽ പലരും പരിഭ്രാന്തിയിൽ ആയെങ്കിലും കടക്കുള്ളിലെ ഒരു വൃദ്ധൻ ഒരു പതർച്ച പോലും കാണിക്കുന്നില്ല. അയാൾ ശാന്തമായി കൗണ്ടറിന് പിന്നിൽ നിൽക്കുന്നു. തുടർന്ന് നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം കണക്കാക്കുന്നു. പിന്നാലെ ആഭരണങ്ങൾ കൈമാറാൻ അവർ വൃദ്ധനെ ഭീഷണിപ്പെടുത്താൻ അടുത്തേക്ക് നീങ്ങുമ്പോൾ, അപ്രതീക്ഷിതമായത് സംഭവിക്കുന്നു. വൃദ്ധൻ ഒരു തോക്ക് പുറത്തെടുക്കുന്നു.

തോക്ക് കണ്ടതും കൊള്ളക്കാർ ഒരു നിമിഷം മരവിച്ചതിനു ശേഷം ചിതറിയോടുന്നു. രക്ഷപ്പെടാനുള്ള തീവ്രമായ തിരക്കിൽ തങ്ങളെത്തന്നെ ഇടിച്ചു വീഴ്ത്തി ആ സംഘം കടയിൽ നിന്ന് പുറത്തേക്ക് ഓടുന്നു. ഈ സമയം വൃദ്ധൻ വെടിയുതിർക്കാൻ തുടങ്ങുന്നു. ഏതായാലും ആർക്കും പ്രത്യക്ഷത്തിൽ പരിക്കേറ്റിട്ടില്ല.

പേടിസ്വപ്നം അവസാനിച്ചുവെന്ന് കരുതി അവർ തങ്ങളുടെ കാറിലേക്ക് ഓടുമ്പോൾ, അടുത്ത ട്വിസ്റ്റ്‌ ഉണ്ടാകുന്നു. പെട്ടെന്ന് ഒരു പോലീസ് കാർ അവരെ പിന്തുടരാൻ തുടങ്ങുന്നു. എന്നാൽ പിന്നീട് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല., പക്ഷേ ഇന്റർനെറ്റ് ഇതിനകം തന്നെ എല്ലാത്തരം നാടകീയമായ അവസാനങ്ങളും സങ്കൽപ്പിച്ചു തുടങ്ങിയിട്ടുണ്ട്. കാർ പിന്തുടരൽ മുതൽ അറസ്റ്റുകൾ വരെ, ഒരുപക്ഷേ അതിലും അപ്രതീക്ഷിതമായ പ്ലോട്ട് ട്വിസ്റ്റുകൾ വരെയുണ്ടായി കാണും എന്നാണ് പലരും പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *