Myth and Reality

നാട്ടുകാര്‍ ഒഴിഞ്ഞുപോയി ; 100 വര്‍ഷമായി തുര്‍ക്കിയിലെ ‘കയാക്കോ’ പ്രേതനഗരം

കയാക്കോയില്‍ വലുതും മാന്യവുമായ ഒരു വിദ്യാലയമുണ്ട്. ചെങ്കുത്തായ താഴ്വരയുടെ ഇരുവശവും വളഞ്ഞു പുളഞ്ഞു പൊങ്ങുന്ന ഇടുങ്ങിയ തെരുവുകളുണ്ട്. നഗരമധ്യത്തില്‍ ഒരു പുരാതന ജലധാരയുണ്ട്. നീല ഈജിയന്‍ പര്‍വതത്തിന് മുകളില്‍ മില്യണ്‍ ഡോളര്‍ വിലയുള്ള കുന്നിന്‍ മുകളിലെ കാഴ്ചകളുള്ള പള്ളികളുണ്ട്. പക്ഷേ, കഴിഞ്ഞ 100 വര്‍ഷങ്ങളായി ഇവിടെയെങ്ങും ആളുകള്‍ ഇല്ല. തെക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ മുഗ്ല പ്രവിശ്യയിലെ ‘കയാക്കോയ്’ പ്രേതനഗരമായി മാറിയിട്ട് ഒരു നൂറ്റാണ്ടു കഴിഞ്ഞു.

നാട്ടുകാര്‍ ഒഴിഞ്ഞുപോകുകയും കെട്ടിടങ്ങള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ള കയാക്കോയ് തുര്‍ക്കിയിലെ ഇരുണ്ട കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. കുന്നിന്‍ ചെരിവിലെ തകര്‍ന്നുകിടക്കുന്ന എണ്ണമറ്റ കെട്ടിടങ്ങളെയൊക്കെ പച്ചപ്പ് പതുക്കെപ്പതുക്കെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ആകര്‍ഷകവും മനോഹരവുമായ സ്ഥലമാണെങ്കില്‍ കൂടി വേനലില്‍ തെളിഞ്ഞ ആകാശത്തിനും ജ്വലിക്കുന്ന സൂര്യനു കീഴിലും ഭയാനകമായ നിശബ്ദത കുടുങ്ങിക്കിടക്കുന്നു. കയാക്കോയില്‍ മനുഷ്യവാസം കുറഞ്ഞിട്ട് ഒരു നൂറ്റാണ്ടായി.

‘ലെവിസി’ എന്ന് കൂടി വിളിക്കപ്പെട്ടിരുന്ന പ്രദേശം പണ്ട് 10,000 ഗ്രീക്ക് ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളുള്ള ഒരു തിരക്കേറിയ പട്ടണമായിരുന്നു. കരകൗശല ജോലികള്‍ ചെയ്തിരുന്ന അവര്‍ കര്‍ഷകരും അയല്‍ക്കാരുമായ മുസ്ളീം സമൂഹവുമായി ചേര്‍ന്ന് സമാധാനപരമായി ജീവിച്ചിരുന്നു.
തുര്‍ക്കി പിന്നീട് ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി ഉയരുകയും മതം കേന്ദ്രീകൃത സ്ഥാനത്തേക്ക് വരികയും ചെയ്തതോടെ ക്രിസ്ത്യാനികളുടെ ജീവിതം താറുമാറാക്കപ്പെടുകയും ചെയ്തു.

1922-ല്‍ ഗ്രീക്കോ-തുര്‍ക് യുദ്ധം അവസാനിച്ചതിന് ശേഷം അയല്‍രാജ്യമായ ഗ്രീസുമായുള്ള സംഘര്‍ഷങ്ങള്‍ ഇരു രാജ്യങ്ങളും പരസ്പരം ബന്ധമുള്ള ആളുകളെ പുറത്താക്കുന്നതിലേക്ക് നയിച്ചു. എന്നാല്‍ പുതുതായി വന്ന മുസ്ലിംകള്‍ തങ്ങളുടെ പുതിയ ഭവനത്തില്‍ സന്തുഷ്ടരായിരുന്നില്ല. ഇതാണ് കയാക്കോയിയെ പ്രധാനമായും നാശത്തിലേക്ക് തള്ളിവിട്ടത്.

അവശേഷിച്ച ചുരുക്കം ചിലര്‍ ഇവിടേയ്ക്ക് വരുന്ന സഞ്ചാരികള്‍ക്ക് താമസിക്കാന്‍ ഇടവും ഭക്ഷണവും നല്‍കി ജീവിക്കുന്നു. 1920-കളിലെ ഈ സംഭവങ്ങളെത്തുടര്‍ന്നാണ് സ്ഥലത്ത് നിന്നും വ്യാപകമായ ഒരു കുടിയിറക്കലുകള്‍ കണ്ടത്. ഇപ്പോള്‍ ഇവിടെയെത്തുന്നവര്‍ സന്ദര്‍ശകര്‍ കയാക്കോയില്‍ പ്രവേശിക്കുന്നതിന് മുമ്പ് പ്രധാന റോഡിലെ ഒരു ചെറിയ കിയോസ്‌കില്‍ മൂന്ന് യൂറോ ഫീസ് നല്‍കേണ്ടതുണ്ട്. അവിടെ നിന്ന്, ചിലപ്പോള്‍ കുത്തനെയുള്ളതും നിരപ്പല്ലാത്തതുമായ പാതകളിലൂടെയും ഇടവഴികളിലൂടെയും അലഞ്ഞുനടക്കാന്‍ കഴിയും. സ്‌കൂള്‍, പള്ളികള്‍, ജലധാര എന്നിവയിലേക്കുള്ള പ്രവേശന കവാടത്തിന്റെ അടയാളങ്ങളാണ്.

ഉപേക്ഷിക്കപ്പെടുന്നതിന് മുമ്പ് നൂറ്റാണ്ടില്‍ നിര്‍മ്മിച്ച മിക്ക വീടുകളും ഇപ്പോള്‍ മേല്‍ക്കൂര നഷ്ടപ്പെടുകയും അവയുടെ തകര്‍ന്ന മതിലുകളില്‍ സസ്യജാലങ്ങളില്‍ മുളക്കുകയും ചെയ്തു. ചെരുപ്പ് നിര്‍മ്മാണം ഇവിടെ ഒരു സാധാരണ തൊഴിലായിരുന്നു. പട്ടണത്തിലെ ഏറ്റവും പ്രധാനപ്പെട്ട കെട്ടിടങ്ങളിലൊന്നാണ് അപ്പര്‍ ചര്‍ച്ച്. ജീര്‍ണിച്ച അവസ്ഥ കാരണം അടച്ചുപൂട്ടി. അടുത്തുള്ള പട്ടണങ്ങളില്‍ നിന്ന് കയാക്കോയ് വഴി കടന്നുപോകുന്ന അടയാളപ്പെടുത്തിയ ഹൈക്കിംഗ് പാതകളുണ്ട്, പക്ഷേ തെരുവുകളില്‍ അലഞ്ഞുതിരിയാമെന്ന് മാത്രം. പല കെട്ടിടങ്ങളുടെയും ശോച്യാവസ്ഥ കാരണം, സന്ദര്‍ശകരോട് പ്രവേശിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെടുന്നു.