Celebrity

ആരാണ് ന്യൂയോർക്കിലെ ആദ്യ മുസ്‍ലിം മേയര്‍ മംദാനിയുടെ സ്റ്റൈലിഷ് ഭാര്യ രാമ ദുവാജി?

ആരാണ് ന്യൂയോർക്കിന്റെ അടുത്ത പ്രഥമ വനിതയായ തെരഞ്ഞെടുക്കപ്പെട്ട രാമ ദുവാജി ? അവര്‍ അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനറാണ്. രാമയുടെ ഇൻസ്റ്റാഗ്രാം പേജ് അതിന് തെളിവാണ്. തൊഴിൽപരമായി ഒരു കലാകാരിയായ അവർ, തന്റെ കലാരൂപത്തിൽ ആക്ടിവിസം ഉൾപ്പെടുത്തുന്നതിൽ പ്രശസ്തയായ ഒരു ഇല്ലസ്ട്രേറ്ററും ആനിമേറ്ററുമാണ്. സോഹ്‌റാൻ മംദാനിയുടെ സ്റ്റൈലിഷ് ഭാര്യ ന്യൂയോർക്കിന്റെ പുതിയ ഫാഷൻ എന്ന നിലയില്‍ ചർച്ചാവിഷയമായിരിക്കുകയാണ്. ഈ 28-കാരിക്ക് സ്റ്റേറ്റ്‌മെന്റ് നെക്പീസുകളോടും, മോതിരങ്ങളോടും പ്രത്യേക താൽപ്പര്യമുണ്ട്. കാഷ്വൽ വസ്ത്രങ്ങൾക്കൊപ്പം ലെയറുകളുള്ള ചെയിനുകളും, വലിയ ഹൂപ് കമ്മലുകളും അണിഞ്ഞാണ് Read More…

Lifestyle

‘വാന്‍സിന്റെ ഭാര്യ മുസ്ലീമല്ല, ഒരു മുസ്ലീമിന് വൈറ്റ് ഹൗസില്‍ സ്ഥാനമുണ്ടോ?’; യുഎസില്‍ കടുത്ത തര്‍ക്കം

യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർത്ഥി സോഹ്റാൻ മംദാനിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാകുന്നു. ഇതിനെച്ചൊല്ലി മാധ്യമപ്രവർത്തകൻ മെഹ്ദി ഹസനുമായി എക്സിലുള്‍പ്പെടെ കടുത്ത പോരിലാണ് ട്രംപിന്റെ വലംകൈയും തീവ്ര വലതുപക്ഷ പ്രവർത്തകയുമായ ലോറ ലൂമർ. സെപ്റ്റംബര്‍ 11ന് യുഎസിനെ നടുക്കിയ ആക്രമണത്തിനു പിന്നാലെ മുസ്ലീങ്ങൾക്കെതിരെയുള്ള വിവേചനങ്ങളെക്കുറിച്ചായിരുന്നു സോഹ്റാന്‍ മംദാനി പരാമര്‍ശിച്ചത്. എന്നാല്‍ ഈ പരാമര്‍ശത്തെ പരിഹസിച്ചാണ് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് സംസാരിച്ചത്. വാന്‍സിന്റെ വാക്കുകള്‍ക്കെതിരെയാണ് മെഹ്ദി ഹസന്‍ പ്രതിഷേധിച്ചത്. ‘ഒരു Read More…

Oddly News

ന്യൂയോർക്കിന് എങ്ങനെയുള്ള മേയറെ വേണം? ആര്യയെ ചൂണ്ടിക്കാട്ടി സൊഹ്റാൻ; പഴയട്വീറ്റ് വൈറൽ

ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയര്‍സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച സൊഹ്‌റാന്‍ മംദാനിയുടെ നാലുകൊല്ലം മുന്‍പുള്ള ഒരു എക്‌സ് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്. ആ കുറിപ്പില്‍ ഉള്ളതാകട്ടെ, തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും. എങ്ങനെയുള്ള മേയറെയാണ് ന്യൂയോര്‍ക്ക് നഗരത്തിന് ഇപ്പോള്‍ ആവശ്യമെന്ന ചോദ്യത്തിന് തന്റെ മറുപടി ഇതാണ് എന്നു പറഞ്ഞാണ് ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത പങ്കുവെച്ച പുതുച്ചേരി സിപിഎമ്മിന്റെ ട്വീറ്റ് മംദാനി റീട്വീറ്റ് ചെയ്തത്. 2020 ഡിസംബർ 27-ന് ആയിരുന്നു Read More…