Featured Good News

സ്വപ്നങ്ങൾക്ക് പ്രായമില്ല! 16-ാം വയസ്സിൽ സ്വന്തം ഷർട്ട് ബ്രാൻഡ്! വിലകേട്ട് അന്തംവിട്ട് വ്യാപാരി, കൗമാരക്കാരന്റെ ധൈര്യം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സമപ്രായക്കാരായ കൂട്ടുകാര്‍ സ്കൂളിലും പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രായത്തിൽ, സ്വന്തമായി ഒരു ബിസിനസ്സ് കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ജബൽപൂരിൽ നിന്നുള്ള 16 വയസ്സുകാരനായ മഹേന്ദ്ര. സ്വന്തമായി നിർമ്മിച്ച വസ്ത്രങ്ങൾ വിൽക്കാനായി ഈ പതിനാറുകാരൻ നടത്തിയ ധീരമായ ശ്രമങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിയാളുകളാണ് ഇയാളുടെ ആത്മവിശ്വാസത്തെയും സംരംഭകത്വ മനോഭാവത്തെയും പ്രശംസിക്കുന്നത്. ‘ബെൽവാരോ’ (Belvaro) എന്ന പേരിൽ സ്വന്തമായി ഒരു ഷർട്ട് ബ്രാൻഡ് ആരംഭിച്ച് പ്രവർത്തിക്കുകയാണ് മഹേന്ദ്ര. ഡിജിറ്റൽ ക്രിയേറ്ററും വസ്ത്രവ്യാപാരിയുമായ ശുഭം ശിവഹരെയെ തന്റെ സ്റ്റുഡിയോയ്ക്ക് പുറത്തുവെച്ച് Read More…