ഭക്ഷണസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വളരെ പെട്ടെന്നാണ് ദൈനംദിന ജീവിതത്തിലെ സമാധാനം കെടുത്തുന്നത്, പ്രത്യേകിച്ച് പാക്കറ്റ് ഭക്ഷണങ്ങളിൽ നിന്ന് അപ്രതീക്ഷിതമായി എന്തെങ്കിലും കണ്ടെത്തുമ്പോൾ. യോഗാ ബാറിന്റെ ഹൈ പ്രോട്ടീൻ ഓട്സ് പാക്കറ്റിനുള്ളിൽ പുഴുക്കളെ കണ്ടെത്തിയതായി ഒരു യുവതി അവകാശപ്പെടുന്ന ഇൻസ്റ്റാഗ്രാം വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ജോഹന്ന എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് യോഗാ ബാറിന്റെ ഡാർക്ക് ചോക്ലേറ്റ് ഫ്ലേവറിലുള്ള ഹൈ പ്രോട്ടീൻ ഓട്സിന്റെ വീഡിയോ പങ്കുവെച്ചത്. ഏറെ നാളായി താൻ ഈ ഉൽപ്പന്നം ഉപയോഗിക്കുന്നുണ്ടെന്നും ഇതിന്റെ Read More…

