Oddly News

മറന്നോ ഡോറടയ്ക്കാൻ? ഓടുന്ന ആംബുലൻസില്‍നിന്ന് രോഗിയും സ്ട്രെച്ചറും റോഡിലേക്ക് തെറിച്ചുവീണു- ഞെട്ടിക്കുന്ന വീഡിയോ

പിംപ്രി-ചിഞ്ച്‌വാഡ്: പിംപ്രിയിലെ യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ഹോസ്പിറ്റലിന്റെ ആംബുലൻസിൽ നിന്ന് തിരിച്ചറിയാത്ത ഒരു രോഗി സഞ്ചരിച്ചുകൊണ്ടിരിക്കെ പുറത്തേക്ക് വീണു. ചികിത്സാ വേളയിലെ രോഗികളുടെ സുരക്ഷയെക്കുറിച്ച് ഇത് ഗൗരവമേറിയ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ആശുപത്രി കോമ്പൗണ്ടിലാണ് സംഭവം . ഇത് പൊതുജനങ്ങൾ മൊബൈൽ ഫോണിൽ ക്യാമറയിൽ പകർത്തുകയും ചെയ്തു. ആംബുലൻസ് ഓടിക്കൊണ്ടിരിക്കുമ്പോൾ രോഗിയും സ്ട്രെച്ചറും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊതുജനങ്ങൾ ഡ്രൈവറെ തടഞ്ഞുനിർത്തി അയാൾക്കും ആശുപത്രി അധികാരികൾക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. രോഗിക്ക് ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തുടർചികിത്സയ്ക്കായി Read More…