Featured Sports

മികച്ച റേറ്റിങ്‌ പോയിന്റുമായി ട്വന്റി20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ വരുണ്‍ ചക്രവര്‍ത്തി ഒന്നാമത്‌

ദുബായ്‌: ഇന്ത്യയുടെ ലെഗ്‌ സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ട്വന്റി20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്‌ഥാനത്തെത്തി. 818 പോയിന്റോടെ താരം കരിയറിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കിയത്‌. ട്വന്റി20യില്‍ ഉയര്‍ന്ന റേറ്റിങ്‌ നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറാണ്‌ വരുണ്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന പരമ്പരയിലെ മികച്ച പ്രകടനമാണു വരുണിനെ ഒന്നാമനാക്കിയത്‌. ഏറ്റവും കൂടുതല്‍ റേറ്റിങ്‌ നേടിയവരുടെ ആദ്യ പത്തില്‍ ഇടംപിടിക്കാനും വരുണിനായി. ഒന്നാം സ്‌ഥാനത്തുണ്ടായിരുന്ന ന്യൂസിലന്‍ഡിന്റെ പേസര്‍ ജേക്കബ്‌ ഡഫിയെ മറികടന്നാണു വരുണിന്റെ കുതിപ്പ്‌. 818 Read More…