Sports

അഫ്ഗാനിസ്ഥാനിന്റെ പടയോട്ടത്തിന് പിന്നിലെ ഈ പാതിമലയാളിയെ അറിയാമോ?

ശ്രീലങ്കയ്‌ക്കെതിരേയുള്ള വിജയം അഫ്ഗാനിസ്ഥാന് നല്‍കുന്ന പ്രതീക്ഷ ചില്ലറയല്ല. ഇതുവരെ അവര്‍ കളിച്ച ലോകകപ്പുകളില്‍ ഏറ്റവും മികച്ച പടയോട്ടമാണ് അവര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെ മൂന്ന് വിജയം നേടിയ അവര്‍ സെമിയിലേക്ക് ഉറ്റു നോക്കുകയാണ്. അതേസമയം അഫ്ഗാനിസ്ഥാന്റെ ഈ വിജയങ്ങള്‍ക്ക് പിന്നില്‍ കോച്ചിംഗ് സ്റ്റാഫുകള്‍ക്കൊപ്പം ഒരു ഇന്ത്യാക്കാരന്റെയൂം കയ്യുണ്ട്. മൂന്‍ ഇന്ത്യന്‍ നായകനും ഓള്‍റൗണ്ടറുമായിരുന്ന അജയ് ജഡേജ അഫ്ഗാനിസ്ഥാന്‍ ടീമിന്റെ ഉപദേശകനാണ്. ജഡേജ പാതി മലയാളയാണ്. അമ്മ ആലപ്പുഴക്കാരിയാണ്. പിതാവ് രാജകുടുംബാംഗവും മൂന്നു തവണ എം.പി.യുമായിരുന്ന ദൗലത് സിംഗ്ജി Read More…

Sports

‘ഇപ്പോള്‍ ശീലമായി… തന്നെ ഒഴിവാക്കുന്ന മുന്നാമത്തെ ലോകകപ്പ്’ ; ആദ്യമായി പ്രതികരിച്ച് ചാഹല്‍

ഇന്ത്യയുടെ മികച്ച സ്പിന്നര്‍മാരില്‍ പെടന്ന യൂസ്‌വേന്ദ്ര ചാഹലിന് ഈ വര്‍ഷം മികച്ചതായിരുന്നു. ഐപിഎല്‍ 2023 സീസണില്‍ 21 വിക്കറ്റുകളാണ് താരം നേടിയത്. ടീമിനെ പ്‌ളേഓഫില്‍ എത്തിക്കുകയും ചെയ്തു. പക്ഷേ 2023 ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ കഴിയാത്തത് വലിയ നിരാശയായി. ലോകകപ്പില്‍ ഇടം കിട്ടാതെ പോയതിനെക്കുറിച്ച് ഇതാദ്യമായി താരം മനസ്സു തുറന്നു. ”ഇപ്പോള്‍ ഇത് മൂന്നാമത്തെ ലോകകപ്പാണ്. പതിനഞ്ച് കളിക്കാര്‍ക്ക് മാത്രമേ ടീമിന്റെ ഭാഗമാകാന്‍ കഴിയൂവെന്ന് ഞാന്‍ മനസ്സിലാക്കുന്നു, കാരണം ഇത് ഒരു Read More…

Sports

24 വയസ്സ്… അപ്പോഴേയ്ക്കും ക്രിക്കറ്റ് മടുത്തു; അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് വാഗ്ദാനം നവീന്‍ ഉള്‍ ഹഖ് വിരമിക്കുന്നു

സാധാരണ ഒരാള്‍ മികവിലേക്കുള്ള കുതിപ്പ് തുടങ്ങുന്ന പ്രായമാണ് 24 വയസ്സെന്ന് ആരും പറയും. പക്ഷേ അഫ്ഗാനിസ്ഥാന്‍ ബൗളര്‍ നവീന്‍ ഉള്‍ ഹഖിന് ഇപ്പോള്‍ തന്നെ ക്രിക്കറ്റ് കളി മതിയായപോലെയാണ്. ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് തന്റെ ഏകദിനത്തിലെ അവസാന മത്സരങ്ങളായിരിക്കുമെന്നും ലോകകപ്പിന് ശേഷം ക്രിക്കറ്റിന്റെ ഏകദിന ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുമെന്നും നവീന്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിക്കുന്ന തന്റെ തീരുമാനം 24 കാരനായ പേസര്‍ വെളിപ്പെടുത്തിയത് ഇന്‍സ്റ്റാഗ്രാമിലൂടെയാണ്.രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള ബഹുമതിക്ക് നന്ദി രേഖപ്പെടുത്തിയ നവീന്‍ ടി20 Read More…

Sports

10 ഓവറില്‍ വഴങ്ങിയത് 81 റണ്‍സ് ; ബുംറെയുടെ കരയറിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ സ്‌പെല്‍

ലോകകപ്പ് അടുത്തമാസം ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ബൗളിംഗിന്റെ പോരായ്മകള്‍ തുറന്നുകാട്ടി ഓസ്‌ട്രേലിയ. ഇന്ത്യയ്‌ക്കെതിരേ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയുടെ കീ ബൗളര്‍ ജസ്പ്രീത് ബുംറെയെ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. ആദ്യ രണ്ടു ഏകദിനത്തില്‍ നിന്നും വിഭിന്നമായി രാജ്‌കോട്ടിലെ മത്സരത്തിനായി ഇന്ത്യ ലോകകപ്പ് കളിക്കുന്ന ഫുള്‍ ടീമുമായിട്ടാണ് മത്സരത്തിനിറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് താരങ്ങള്‍ ഫ്‌ളാറ്റ് വിക്കറ്റില്‍ അടിച്ചു തകര്‍ത്തപ്പോള്‍ ബുംറ വഴങ്ങിയത് 10 ഓവറില്‍ 81 റണ്‍സായിരുന്നു. കരിയറില്‍ തന്നെ താരം ഏറ്റവും റണ്‍സ് Read More…

Sports

ലോകകപ്പില്‍ സെമി സാധ്യതയുള്ള ആ നാലുടീമുകള്‍ ഇവയാണ്; ഹോട്ട്‌ഫേവറിറ്റ് ടീമിനെ തള്ളി ഇര്‍ഫാന്‍ പത്താന്‍

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ആര് ജേതാക്കളാകുമെന്ന കൂട്ടിക്കിഴിക്കലുകളിലാണ് ക്രിക്കറ്റ് പണ്ഡിറ്റുകള്‍. ഈ പട്ടികയില്‍ ഏറ്റവും പുതിയതായി ചേര്‍ന്നിരിക്കുന്നത് ഇന്ത്യയുടെ മൂന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനാണ്. ലോകകപ്പില്‍ സെമിയില്‍ കടക്കാന്‍ പോകുന്ന നാലു ടീമുകളെ പ്രവചിച്ചിരിക്കുകയാണ് ഇര്‍ഫാന്‍. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരാണ് ഇര്‍ഫാന്റെ പട്ടികയില്‍ സെമിയില്‍ കടക്കാന്‍ സാധ്യതയുള്ള ടീമുകള്‍. ടൂര്‍ണമെന്റിനുള്ള ബില്‍ഡ്-അപ്പില്‍ ഏറ്റവും ഫോമില്‍ നില്‍ക്കുന്ന ഇന്ത്യയാണ് ഇര്‍ഫാന്റെ അഭിപ്രായത്തില്‍ ഫേവറിറ്റുകള്‍. അവര്‍ ഏഷ്യാ കപ്പ് നേടി, Read More…