Sports

ക്വിന്റണ്‍ ഡീകോക്കിന് ഏകദിന ലോകകപ്പിലെ നാലാം സെഞ്ച്വറി; സങ്കക്കാരയ്ക്കും രോഹിതിനുമൊപ്പം

പൂനെ: ഈ ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമില്‍ കുതിക്കുന്ന ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍ ക്വിന്റണ്‍ ഡീകോക്കിന് ലോകകപ്പിലെ നാലാം സെഞ്ച്വറി. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ ഡി കോക്ക് 2023 ഏകദിന ലോകകപ്പിലെ തന്റെ നാലാമത്തെ സെഞ്ച്വറി നേടി.ന്യൂസിലന്റിനെതിരേ 114 റണ്‍സാണ് ഡീകോക്ക് നേടിയത്. മൂന്ന് സിക്‌സറും 10 ബൗണ്ടറികളുമാണ് ഡീകോക്ക് അടിച്ചു കൂട്ടിയത്. ഇതോടെ ശ്രീലങ്കയുടെ മൂന്‍ നായകന്‍ കുമാര്‍ സങ്കക്കാരയ്ക്കും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്കും ശേഷം ഒരു ലോകകപ്പില്‍ നാലു സെഞ്ച്വറികള്‍ നേടുന്ന Read More…

Sports

ക്വിന്റണ്‍ ഡീകോക്ക് തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും തകര്‍ത്തു ; ലാറയും ജയവര്‍ദ്ധനെയും ഉള്‍പ്പെട്ട ഇതിഹാസങ്ങളുടെ ക്ലബ്ബില്‍

ലോകത്തെ ഏറ്റവും കിടയറ്റ ബാറ്റ്‌സ്മാന്‍മാരുടെ ഒരു വലിയ നിരയാണ് ഇന്ത്യന്‍ ടീമിലുള്ളത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡീകോക്കിന്റെ ഈ നേട്ടത്തിനടുത്ത് പോലുമില്ല. ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ സെഞ്ച്വറി എന്ന നേട്ടമാണ് ഡീകോക്ക് നേടിയത്. കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയെ അടിച്ചുപറത്തിയ ഡീകോക്ക് രണ്ടാം മത്സരത്തില്‍ ഇരയാക്കിയത് ഓസ്‌ട്രേലിയയെയാണ്. ലഖ്നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു ഡീകോക്കിന്റെ പ്രകടനം. 106 പന്തുകളില്‍ നിന്നും 109 റണസാണ് ഡീകോക്ക് നേടിയത്. 8 ബൗണ്ടറികളും 5 സിക്സറുകളും അടങ്ങുന്നതായിരുന്നു ഡീകോക്കിന്റെ ഇന്നിംഗ്‌സ്. Read More…

Sports

വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പകുതിപോലും കാണികളില്ല; ഉദ്ഘാടന മത്സരത്തില്‍ ബിസിസിഐയെ ട്രോളി നെറ്റിസണ്‍മാര്‍

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് തുടക്കമിട്ട ആദ്യ ദിനം തന്നെ ബിസിസിഐ യെ ട്രോളി ക്രിക്കറ്റ് ആരാധകരായ നെറ്റിസണ്‍മാര്‍. ഇന്ത്യയിലെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉദ്ഘാടനം വെച്ച ബിസിസിഐ പണം ലക്ഷ്യമിട്ട് നടത്തിയ നീക്കം അപ്പാടെ പാളിയെന്നാണ് പരിഹാസം. 1,30,000 സീറ്റുകളുള്ള നരേന്ദ്രമോഡി സ്‌റ്റേഡിയത്തിലായിരുന്നു കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്റും ഇംഗ്‌ളണ്ടും തമ്മിലുള്ള ഉദ്ഘാടന മത്സരം നടന്നത്. എന്നാല്‍ മത്സരത്തിലെ കാണികള്‍ സെക്കന്റ് ഷോയ്ക്ക് ആളിരിക്കുന്നത് പോലെയായിരുന്നെന്നാണ് ഇവരുടെ ആക്ഷേപം. ക്രിക്കറ്റ് ആവേശമുള്ള രാജ്യത്ത് Read More…