തൊഴിലിടങ്ങളിലെ വർണ്ണവിവേചനത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയ ഡിജിറ്റൽ ക്രിയേറ്ററും ആങ്കറുമായ സ്വീറ്റി എബ്രഹാമിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ശ്രദ്ധ നേടുന്നു. കോഴിക്കോട്ട് നടക്കാനിരിക്കുന്ന പുതിയ ഫോൺ ലോഞ്ച് ഇവന്റിലേക്ക് ‘തൊലി വെളുത്ത’ പെൺകുട്ടികളെ ആവശ്യപ്പെട്ട് തന്നെ സമീപിച്ച കോഓർഡിനേറ്ററുടെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടാണ് സ്വീറ്റി സംസാരിക്കുന്നത്. പ്രമുഖ നടൻ ആസിഫ് അലി പങ്കെടുക്കുന്ന വലിയ പരിപാടിയാണെന്നും അതുകൊണ്ട് കറുത്ത പെൺകുട്ടികളെ ഒഴിവാക്കി വെളുത്തവരെ മാത്രം വേണമെന്നും ആവശ്യപ്പെട്ടതാണ് ഇവരെ ചൊടിപ്പിച്ചത്. രാപ്പകലില്ലാതെ പണിയെടുത്ത് ജീവിക്കാൻ ശ്രമിക്കുന്നവരോട് ഇത്തരം തരംതിരിവ് Read More…

