വിശാഖപട്ടണം: ഐ.സി.സി. വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്ക് തോല്‍വി. മൂന്നാം മത്സരത്തില്‍ മൂന്നു വിക്കറ്റിനാണ് ഇന്ത്യയുടെ പരാജയം. തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം റിച്ചാ ഘോഷിന്റെ തകര്‍പ്പന്‍ ബാറ്റിങ് ഇന്ത്യയ്ക്ക് 251 റണ്ണെന്ന ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചു. സമാനഅവസ്ഥയിലൂടെ കടന്നുപോയ ദക്ഷിണാഫ്രിക്കയെ 54 പന്തില്‍ അഞ്ചു സിക്‌സും എട്ടുഫോറും അടക്കം പുറത്താകാതെ 84 റണ്ണുമായി നാദിന്‍ ഡി ക്ലര്‍ക്ക് ലക്ഷ്യത്തിലെത്തിച്ചു. ഏഴു പന്ത് ബാക്കി നില്‍ക്കെ അമന്‍ജ്യോത് കൗറിനെ സിക്‌സറിനു പറത്തിയാണ് ക്ലര്‍ക്ക് ജയം കുറിച്ചത്. മൂന്നു Read More…

