ജോലി, കുടുംബം കുട്ടികള്‍ അവരുടെ കാര്യങ്ങള്‍ എന്നിവയ്ക്കിടയില്‍ പലപ്പോഴും സ്ത്രീകള്‍ സ്വയം പരിപാലിക്കുകയെന്ന കാര്യം മറന്നുപോകാറുണ്ട്. സ്വന്തം സന്തോഷത്തിനും ആരോഗ്യത്തിനു പ്രധാന്യം നല്‍കി സ്വയം പരിചരണത്തിനായി കുറച്ച് നേരം നീക്കിവയ്ക്കുന്നത് ആഡംബരമല്ലെന്നും അത് മനസ്സിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ടതാണെന്നും തിരിച്ചറിയണം. സ്വയം സ്‌നേഹിക്കുക പരിപാലിക്കുകയെന്നത് സമ്മര്‍ദം കുറയ്ക്കാനും ചുറുചുറുക്കോടെയിരിക്കാനും ജീവിതത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനുമെല്ലാം സഹായിക്കും. സ്വയം പരിപാലിക്കാനായി കുറച്ച് വഴികളുണ്ട്. ശരിയായ വിശ്രമം ശരീരവും മനസ്സും ആരോഗ്യത്തോടെയിരിക്കാന്‍ ആവശ്യമാണ്. 7മുതല്‍ 9 മണിക്കൂര്‍ ഉറങ്ങുന്നുവെന്ന് ഉറപ്പാക്കണം.മനസ്സിന് ഊര്‍ജ്ജം പകര്‍ന്ന് Read More…