ഒരു വിനോദമായി ബേക്കിംഗ് തുടങ്ങി കോടികൾ മൂല്യമുള്ള ബിസിനസാക്കി മാറ്റിയിരിക്കുകയാണ് മേഘ്ന ജെയിൻ എന്ന യുവ സംരംഭക. ബാംഗ്ലൂർ ക്രിസ്റ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ തമാശയ്ക്കായി കപ് കേക്കുകൾ ഉണ്ടാക്കി വിറ്റു തുടങ്ങിയ മേഘ്നയുടെ സംരംഭമാണ് ഇന്ന് 1 കോടിയിലധികം രൂപ മൂല്യമുള്ള ‘ഡ്രീം എ ഡസൻ’ (Dream A Dozen) എന്ന സ്ഥാപനം. തന്റെ 18-ാം വയസ്സിൽ കോളേജിൽ വെച്ചാണ് മേഘ്ന കപ് കേക്കുകൾ വിൽക്കാൻ തുടങ്ങിയത്. ക്ലാസ് ഇടവേളകളിൽ കേക്കുകളിൽ ഫ്രോസ്റ്റിംഗ് ചെയ്ത് നൽകിയിരുന്ന മേഘ്നയ്ക്ക് Read More…

