Crime

അവിഹിതബന്ധം പുറത്തറിയുമെന്ന് പേടി: 25കാരിയായ മകളെ കൊന്ന് കനാലിൽ തള്ളി അമ്മയും കാമുകനും

വിവാഹേതരബന്ധം പുറത്തറിയുമെന്ന പേടിയില്‍ അമ്മ കാമുകനൊപ്പം ചേര്‍ന്ന് മകളെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ ആണ് സംഭവം. 25 വയസുകാരിയായ സബ്നൂർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ യാസ്മിൻ, ഇവരുടെ കാമുകൻ റഹീസ് അഹമ്മദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബർ 26-നാണ് ഗ്രാമത്തിലെ കനാലിൽ സബ്നൂറിന്റെ മൃതദേഹം കണ്ടെത്തുന്നത്. മകളുടെ മരണം സ്ത്രീധന പീഡനത്തെത്തുടർന്നാണെന്ന് ആരോപിച്ച് അമ്മ യാസ്മിൻ തന്നെയാണ് ആദ്യം പോലീസിൽ പരാതി നൽകിയത്. ഭർതൃവീട്ടുകാരാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു ഇവരുടെ ആരോപണം. പോലീസ് Read More…