ഓടുന്ന വാഹനത്തിൻ്റെ വാതിൽ അപ്രതീക്ഷിതമായി തുറന്നതിനെത്തുടർന്ന് ഒരു സ്ത്രീ റോഡിലേക്ക് തെറിച്ചു വീഴുന്നതിന്റ അതിഭയാനകമായ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. @nebresultandnews0 എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കുവെച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഡ്രൈവറുടെ അശ്രദ്ധയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.വൈറലായ വീഡിയോയിൽ, സ്കോർപിയോ വാഹനത്തിൻ്റെ വാതിലിനു സമീപം ഒരു സ്ത്രീ ഇരിക്കുന്നതാണ് കാണുന്നത്. തുടർന്ന് തിരക്കേറിയ റോഡിലൂടെ വാഹനം നീങ്ങുന്നത് തുടരുമ്പോൾ, ശരിയായി അടച്ചിട്ടില്ലാത്ത ഡോർ ആടി ഉലയുന്നതും ഒരു യുവതി റോഡിലേക്ക് തെറിച്ചു വീഴുന്നതുമാണ് കാണുന്നത്. ഈ സമയം Read More…