Crime

17കാരന്‍ കാമുകനേയും അച്ഛനെയും നഗ്നരാക്കി നടത്തി; പ്രതികള്‍ക്കും അതേ അപമാനം നല്‍കി പൊലീസ്- വിവാദ വിഡിയോ

കൊൽക്കത്ത: കൗമാരക്കാരനെയും പിതാവിനെയും നഗ്നരാക്കി നടത്തിയ സംഭവത്തിലെ പ്രതികളെയും അർദ്ധനഗ്നരാക്കി നടത്തിച്ച് കൊൽക്കത്ത പൊലീസ്. മൂന്ന് പ്രതികളെ ഷോർട്സ് മാത്രം ധരിപ്പിച്ച് ബെഹലയിലെ സർസുനയിലുള്ള ഖുദിറാം പള്ളിക്ക് സമീപമാണ് പൊലീസ് നടത്തിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് കൗമാരക്കാരനും അച്ഛനും നേരെ അതിക്രമമുണ്ടായത്. ഖാൽപർ മഠത്തിന് സമീപം വെച്ച് 17-കാരനെ തന്റെ സുഹൃത്തായ പെൺകുട്ടിക്കൊപ്പമിരിക്കുന്നത് വീട്ടുകാർ കണ്ടിരുന്നു. 13-കാരിയെ 17-കാരൻ ചുംബിക്കുന്നത് കണ്ടുവെന്നാണ് പെൺകുട്ടിയുടെ കുടുംബം പറയുന്നത്. തുടർന്ന് ആൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും തടഞ്ഞുവെച്ച് ഇവർ മർദിക്കുകയായിരുന്നു. ശേഷം ആൺകുട്ടിയുടെ Read More…