ഇന്ത്യ- ന്യൂസിലാൻഡ് ഏകദിന മത്സരത്തിനിടെ തന്റെ കയ്യിലുണ്ടായിരുന്ന വൂപ്പ് (WHOOP) ഫിറ്റ്‌നസ് ബാൻഡിന്റെ പിൻ നഷ്ടപ്പെട്ടതിനെ തുടർന്ന് വിരാട് കോഹ്‌ലി ഗ്രൗണ്ടിൽ തീർത്ത തമാശനിമിഷങ്ങൾ കാണികൾക്ക് മികച്ചൊരു വിരുന്നായി മാറി. ന്യൂസിലാൻഡ് പേസർ നഥാൻ സ്മിത്തിന്റെ പന്തിൽ പുൾ ഷോട്ടിന് ശ്രമിച്ചപ്പോഴാണ് സംഭവം നടന്നത്. പന്ത് കോഹ്‌ലിയുടെ കയ്യിലിരുന്ന ഫിറ്റ്‌നസ് ബാൻഡിൽ തട്ടുകയും അതിന്റെ ചെറിയ പിൻ തെറിച്ച് ഗ്രൗണ്ടിൽ വീഴുകയുമായിരുന്നു. പിൻ നഷ്ടപ്പെട്ട കാര്യം മനസ്സിലാക്കിയ കോഹ്‌ലി അത് കണ്ടെത്താനായി ഗ്രൗണ്ടിൽ തിരച്ചിൽ തുടങ്ങി. ഒടുവിൽ Read More…

