റോഡില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് അസാധാരണമല്ല. എന്നാല്‍ പലപ്പോഴും വാഹനമോടിക്കുന്ന വ്യക്തികളും വാഹനത്തിലുണ്ടായിരുന്നവരും അപകടം നടന്നശേഷം എന്തുചെയ്യണം എന്നറിയാതെ അമ്പരന്നു നില്‍ക്കാറുണ്ട്. അപകടം സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദ്ദവും ഇതിനു കാരണമാകുന്നു. എന്നാല്‍ ഉത്തരവാദിത്വമുള്ള ഒരു പൗരന്‍ എന്ന നിലയില്‍ നാം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്.പലരുടെയും തെറ്റായ ധാരണയാണ് അപകടത്തില്‍പ്പെട്ട വാഹനങ്ങൾ തൽസ്ഥാനത്ത് നിന്ന് മാറ്റരുത് എന്നുള്ളത്, പലപ്പോഴും ഇത് മറ്റ് അപകടത്തിന് കാരണമായേക്കാം. റോഡ് ചട്ടങ്ങൾ 2017-ൽ പരിഷ്കരിച്ച് Read More…