Featured Travel

പശ്ചിമഘട്ടത്തിന്റെ മാറിൽ ഒരു ഓറഞ്ച് വിസ്മയം: മഴക്കാല മഞ്ഞിലൂടെ വന്ദേഭാരതിന്റെ മാസ് എൻട്രി! വീഡിയോ

പശ്ചിമഘട്ടത്തിലെ മഞ്ഞുമൂടിയ മലനിരകൾക്കിടയിലൂടെ ഓറഞ്ചും വെള്ളയും കലർന്ന വന്ദേ ഭാരത് എക്സ്പ്രസ് കടന്നുപോകുന്നതിന്റെ മനോഹരമായ ആകാശദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. എഫ്.പി.വി ക്രിയേറ്ററായ @hemisphere.fpv ചിത്രീകരിച്ച ഈ തത്സമയ ഡ്രോൺ ദൃശ്യം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചതോടെയാണ് ശ്രദ്ധ നേടിയത്. പച്ചപ്പ നിറഞ്ഞ കാടുകൾക്കും കുത്തനെയുള്ള മലഞ്ചെരുവുകൾക്കും ഇടയിലൂടെ മഞ്ഞും തുളച്ച് ട്രെയിൻ കുതിക്കുന്നത് പശ്ചിമഘട്ടത്തിലൂടെ ഒരു ഓറഞ്ച് പാമ്പ് ഇഴഞ്ഞുപോകുന്നത് പോലെയാണ് അനുഭവപ്പെടുന്നത്. കർണാടകയിലെ സക്ലേഷ്പൂർ-സുബ്രഹ്മണ്യ റോഡ് ഘാട്ട് Read More…