അമേരിക്കയിലെ ഒഹായോയിലുള്ള സിൻസിനാറ്റി സ്വദേശിയായ മുഹമ്മദ് ഇസ്ലാം എന്ന വ്യക്തിയുടെ ജീവൻ രക്ഷിക്കാൻ ആപ്പിൾ വാച്ച് തുണയായതായി പീപ്പിൾ മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു. വീട്ടിൽ തനിച്ചായിരുന്ന സമയത്ത് വീടിന് പുറത്ത് മാലിന്യം തള്ളാൻ പോയ അദ്ദേഹം പെട്ടെന്ന് ബോധംകെട്ട് നിലത്തുവീഴുകയായിരുന്നു. വീഴ്ചയ്ക്ക് ശേഷം എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഓർമ്മയില്ലെന്ന് ഇസ്ലാം പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. ബോധം തിരിച്ചുകിട്ടിയപ്പോൾ നിലത്ത് കിടക്കുകയായിരുന്നെന്നും എഴുന്നേൽക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം ഓർത്തെടുക്കുന്നു. എന്നാൽ അധികം വൈകാതെ തന്നെ അടിയന്തര സഹായവുമായെത്തിയ ആംബുലൻസിന്റെ സൈറൺ Read More…

