കൊലപാതകശ്രമത്തില്‍ പ്രതിയായി പെണ്‍വേഷം കെട്ടി പോലീസിനെ പറ്റിച്ചിരുന്നയാളെ നാലു മാസത്തെ തെരച്ചിലിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജോധ്പൂര്‍ പോലീസ് സ്ത്രീ വേഷത്തില്‍ സാരിയും ബ്ലൗസും മംഗല്യസുത്രമൊക്കെ ധരിച്ച് ദിവസങ്ങളോളം പോലീസിനെ കബളിപ്പിച്ചു നടന്നിരുന്ന 35 കാരനായ ദയാശങ്കര്‍ ചൗരിയ എന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംശയം തോന്നാതിരിക്കാന്‍ ഇയാള്‍ തന്റെ ശരീരത്തിലെ രോമവും വടിച്ചുകളഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ലഖറ ബസാര്‍ ഹരിജന്‍ ബസ്തി സ്വദേശിയായ ഒരാളെ ആക്രമിച്ച കേസിലായിരുന്നു ഇയാളെ പോലീസ് തെരഞ്ഞിരുന്നത്. ബ്‌ളൗസും പെറ്റിക്കോട്ടും Read More…

