ഫുട്‌ബോള്‍താരം ജെറാര്‍ഡ് പിക്വയുമായുള്ള പാട്ടുകാരി ഷക്കീരയുടെ വേര്‍പിരിയല്‍ ഏറ്റവും വലിയ സെലിബ്രിറ്റി ഡൈവോഴ്‌സുകളില്‍ ഒന്നായിരുന്നു. ഇതിന് പിന്നാലെ കാര്‍ലോസ് വൈവ്‌സുമായി ഷക്കീര കൂടുതല്‍ അടുക്കുന്നതായി റിപ്പോര്‍ട്ട്. തങ്ങളുടെ പ്രത്യേക ബന്ധത്തെക്കുറിച്ച് ഇതാദ്യമായി പരസ്യമായി പ്രതികരിച്ചിരിക്കുകയാണ് ഷക്കീര. തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ വൈവ്‌സ് പ്രയാസകരമായ സമയങ്ങളില്‍ തനിക്കൊപ്പം നിന്നയാളാണെന്ന് കൊളംബിയന്‍ ഗായിക പറഞ്ഞു. ജറാഡ് പിക്വേയുമായി വേര്‍പിരിഞ്ഞതിന് പിന്നാലെ കടന്നുപോയത് ഏറ്റവും ബുദ്ധിമുട്ടേറിയ കാലത്തിലൂടെയാണ്. ഈ സമയങ്ങളില്‍ തനിക്ക് ആശ്വാസം വൈവ്‌സ് ആയിരുന്നെന്ന് പാട്ടുകാരി പറഞ്ഞു. Read More…