Featured Lifestyle

‘ഞാന്‍ ഭാഗ്യവാൻ, പക്ഷേ ജീവിതം തകര്‍ന്നു; ഭാര്യയോടും മകനോടും സംസാരിക്കാറില്ല’: അഹമ്മദാബാദ് വിമാനാപകടത്തിൽ രക്ഷപ്പെട്ട യുവാവ്

ലണ്ടന്‍: ‘ഞാന്‍ ഭാഗ്യവാനാണ്‌. പക്ഷേ, ഒരോ ദിവസവും ഉണരുന്നത്‌ വേദനയിലേക്കാണ്‌’- പറയുന്നത്‌ അഹമ്മദാബാദ്‌ വിമാന ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട ഏകവ്യക്‌തിയായ വിശ്വകുമാര്‍ രമേഷ്‌. കഴിഞ്ഞ ജൂണ്‍ 12 നുണ്ടായ ദുരന്തത്തില്‍ 241 പേരാണു മരിച്ചത്‌.വിമാന യാത്രികരില്‍ രക്ഷപ്പെട്ട ഏകവ്യക്‌തി രമേഷായിരുന്നു. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍നിന്നു നടന്നു പുറത്തുവരുന്ന രമേഷിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ലീസെസ്‌റ്ററിലെ വീട്ടില്‍ തിരിച്ചെത്തിയതിനു ശേഷമാണ്‌ അദ്ദേഹം മാധ്യമങ്ങളോട്‌ സംസാരിച്ചത്‌.തന്റെ രക്ഷപ്പെടല്‍ ഒരു അത്ഭുതമാണെന്നാണു അദ്ദേഹത്തിന്റെ നിലപാട്‌.ഒപ്പം യാത്ര ചെയ്‌ത സഹോദരന്‍ അജയ്‌ മരിച്ചതായിരുന്നു ആദ്യ വേദന. Read More…