Featured Good News

കാഴ്ചപരിമിതിയെ അതിജീവിച്ച് ജസീല ജന്നത്തിന്റെ വിജയം; 397-ാം റാങ്ക് നേടി അഭിമാനമായി

കോഴിക്കോട്: കാഴ്ചയുടെ പരിമിതികളെ നിശ്ചയദാര്‍ഢ്യം കൊണ്ട് തോല്‍പിച്ച് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉജ്വല വിജയം കൈവരിച്ച് കോഴിക്കോട് വടകര സ്വദേശിനി പി. ജസീല ജന്നത്ത്. 397-ാം റാങ്ക് നേടിയാണ് ഈ മിടുക്കി തന്റെ സ്വപ്നനേട്ടം സ്വന്തമാക്കിയത്. മൂന്നാം തവണയാണ് പരീക്ഷ എഴുതിയത്. സോഷ്യോളജി ആയിരുന്നു ഐച്ഛിക വിഷയം. സ്ത്രീ കേന്ദ്രീകൃത വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ജസീല തന്നെപോലെ അരികുവത്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും ക്രിയാത്മകമായി ഇടപെടാനും എന്ന വലിയ ലക്ഷ്യവുമായാണ് സിവില്‍ സര്‍വീസ് എന്ന സ്വപ്നത്തിലേക്ക് നടന്നുകയറുന്നത്. Read More…