അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനു ജയം. പോണ്ടിച്ചേരിയെ എട്ടു വിക്കറ്റിന് കേരളം കെട്ടുകെട്ടിച്ചു. ആദ്യം ബാറ്റ് ചെയ്‌തു പോണ്ടിച്ചേരി ഉയര്‍ത്തിയ 248 റണ്‍ വിജയലക്ഷ്യം വിഷ്‌ണു വിനോദിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവില്‍ 29 ഓവറി (126 പന്ത് ബാക്കിനില്‍ക്കെ)ല്‍ കേരളം മറികടന്നു. 84 പന്തില്‍ 162 റണ്‍സുമായി പുറത്താകാതെ നിന്ന വിഷ്‌ണുവാണ് വിജയശില്‍പിയും കളിയിലെ കേമനും. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി ഒരുമത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ (14) എന്ന നേട്ടവും വിഷ്‌ണു Read More…

