Lifestyle

കുറഞ്ഞ കാത്തിരിപ്പ്‌ സമയമുള്ള രാജ്യങ്ങളില്‍നിന്ന്‌ അപേക്ഷിക്കാനാവില്ല; വിസാ നിയമങ്ങള്‍ കര്‍ശനമാക്കി യു.എസ്‌; ഇന്ത്യക്കാര്‍ക്ക്‌ തിരിച്ചടി

വിസ നിയമങ്ങള്‍ കര്‍ശനമാക്കി യു.എസ്‌. നോണ്‍ ഇമിഗ്രന്റ്‌ (സ്‌ഥിരതാമസത്തിനല്ലാത്ത- എന്‍.ഐ.വി) വിസയ്‌ക്കാണു കൂടുതല്‍ നിയന്ത്രണം വരിക. അപേക്ഷകര്‍ അവരുടെ അഭിമുഖ അപ്പോയിന്റ്‌മെന്റുകള്‍ അവരുടെ പൗരത്വ രാജ്യത്തോ നിയമാനുസൃതമായ വസതിയിലോ മാത്രമേ ക്രമീകരിക്കാവൂ എന്നാണു പുതിയ നിര്‍ദേശത്തിലുള്ളത്‌. കുറഞ്ഞ കാത്തിരിപ്പ്‌ സമയമുള്ള അയല്‍ രാജ്യങ്ങളില്‍നിന്ന്‌ അപേക്ഷിക്കുന്നതിനുള്ള സാധ്യത ഇതോടെ ഇല്ലാതായി. പുതിയ വിസാ നിയമങ്ങള്‍ ആഗോള തലത്തില്‍ നടപ്പാക്കും. പുതിയ നിര്‍ദേശം ഇന്ത്യക്കാരെ നേരിട്ട്‌ ബാധിക്കും. ചിലര്‍ സിംഗപ്പൂര്‍, തായ്‌ലന്‍ഡ്‌, ജര്‍മ്മനി എന്നിവിടങ്ങള്‍ വഴി വിസയ്‌ക്ക്‌ അപേക്ഷ നല്‍കിയിരുന്നു. Read More…