ക്യാമറമാനെ മൂന്ന് ഇൻസ്റ്റഗ്രാം ക്രിയേറ്റർമാരായ സഹോദരിമാർ വിവാഹം കഴിച്ചെന്ന വാർത്ത വ്യാജമാണെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) കണ്ടെത്തി. ഒരേ വേദിയിൽ വച്ച് മൂവരും ഇയാളെ വിവാഹം കഴിക്കുന്ന തരത്തിലുള്ള വിഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാൽ കാഴ്ചക്കാരെ കൂട്ടാനും ശ്രദ്ധ നേടാനുമായി മാത്രം നിർമിച്ച പ്രോങ്ക് വിഡിയോയാണിതെന്ന് പെൺകുട്ടികൾ തന്നെ കമ്മിറ്റിക്ക് മുന്നിൽ നേരിട്ടെത്തി വ്യക്തമാക്കി. ഉത്തർപ്രദേശിലെ അമ്രോഹയിലുള്ള ഹസൻപുർ ഹൗരിയ ഗ്രാമക്കാരായ മൂന്ന് പെൺകുട്ടികളും ഇരുപതുകാരനായ വികാസും ചേർന്നാണ് ജൂലൈ 17-ന് ഈ Read More…

