Oddly News

‘എന്റെ ഐ ഫോണ്‍ തിരിച്ചുതാടാ’; നടുറോഡില്‍ ഭര്‍ത്താവിന്റെ വസ്ത്രമുരിഞ്ഞ് ഭാര്യ; കയ്യാങ്കളി- വീഡിയോ

ഐ ഫോണിനെച്ചൊല്ലി നടുറോഡിൽ തമ്മിൽത്തല്ലി ദമ്പതികൾ. ഉത്തർപ്രദേശിലെ മീററ്റിലാണ് ഈ സംഭവം നടന്നത്. ബോഡി ബിൽഡറായ സഞ്ജിത്തും ഭാര്യ സോനവും തമ്മിലായിരുന്നു തെരുവിൽ കൈയാങ്കളി നടത്തിയത്. സോനം സഞ്ജിത്തിനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെയും ഷർട്ട് വലിച്ചുകീറുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. ഇതിനിടെ തന്റെ കീറിയ ഷർട്ട് സഞ്ജിത്ത് സോനത്തിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് നടന്നുപോകുന്നതും ഈ വീഡിയോയിൽ വ്യക്തമാണ്. ഇരുവരും തമ്മിൽ നിലനിൽക്കുന്ന കുടുംബവഴക്ക് കാരണം ബന്ധം അത്ര നല്ല രീതിയിലല്ല മുന്നോട്ടുപോയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. നിലവിൽ ഇവരുടെ Read More…