നീന ഗുപ്തയും റഹ്‌മാനും പ്രധാന വേഷങ്ങളിൽ എത്തിയ, ഹോട്ട്സ്റ്റാറിലെ സീരീസ് 1000 Babies-ല്‍ പ്രസവമുറിയില്‍വച്ച് നവജാതശിശുക്കളെ മാറ്റി കൊടുക്കുന്നതില്‍ ആനന്ദമനുഭവിക്കുന്ന ഒരു സൈക്കോ കഥാപാത്രമായ ഹെഡ് നേഴ്സ് ഉണ്ട്. ആ കഥയെ ഓര്‍മ്മിപ്പിക്കുന്ന ഒരു സംഭവം വിയറ്റനാമില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മകള്‍ അതിസുന്ദരി. മകള്‍ക്ക് തന്നോടോ ഭാര്യയോടോ സാമ്യമില്ലെന്ന തോന്നലില്‍ ആശങ്കപ്പെട്ട പിതാവ് മകളുടെ ഡിഎന്‍എ ടെസ്റ്റ് പരിശോധന നടത്തി. പരിശോധനയില്‍ താനല്ലല്ല കുട്ടിയുടെ പിതാവ് എന്ന് തെളിഞ്ഞു. ടെസ്റ്റ് റിസള്‍ട്ട് പുറത്തുവന്നതോടെ യുവാവിന്‍റെ ഭാര്യ വീടുവിട്ടിറങ്ങി. Read More…

