സംവിധായകന്‍ വെട്രിമാറന്‍ സംവിധാനം ചെയ്ത് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിടുതലൈ 2 വെള്ളിയാഴ്ചയെത്തുന്നു. ആദ്യ ഭാഗത്തിൽ വിജയ് സേതുപതി അവതരിപ്പിച്ച പെരുമാളിന്റെ മുന്‍കാല ജീവിതം കൂടി ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഭാഗത്തില്‍ അറസ്റ്റിലായ വിജയ് സേതുപതിയുടെ ക്യാരക്ടര്‍ രണ്ടാം ഭാഗത്തില്‍ എന്തു ചെയ്യുമെന്ന് അറിയാന്‍ ആകാംക്ഷയോടെയാണ് ആരാധകര്‍ സിനിമയെ നോക്കിക്കാണുന്നത്. സംഗീതജ്ഞനായിരുന്ന വിജയ് സേതുപതി എന്തിനാണ് പോരാളിയായി മാറിയത് എന്നാണ് സിനിമ പറയുന്നത്. രണ്ടു മണിക്കൂറും 52 മിനിറ്റുമാണ് ചിത്രത്തിന്റെ ടൈം. ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. Read More…