മസില്‍ വളരാനായി മാംസാഹാരം കഴിക്കണമെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ അത് തെറ്റിദ്ധാരണയാണ്. മാംസഭക്ഷണത്തെ പ്രോട്ടീന്റെ സ്രോതസായി എല്ലാവരും തിരഞ്ഞെടുക്കമ്പോൾ, നിങ്ങളുടെ ദൈനംദിന പ്രോട്ടീൻ ആവശ്യത്തിന് ഉതകുന്ന സസ്യ-അധിഷ്ഠിത പ്രോട്ടീന്‍ ഭക്ഷണങ്ങളും ഉണ്ടെന്ന് അറിയുക. ഒ,പ്പം മതിയായ വ്യായാമങ്ങളും വേണം. സസ്യാധിഷ്ഠിത ഭക്ഷണങ്ങളായ പയർവർഗ്ഗങ്ങളും ബീൻസും, അമരന്ത്, ക്വിനോവ, ടോഫു, ടെമ്പെ, മറ്റ് സോയ ഉൽപ്പന്നങ്ങൾ എന്നിവ പേശി വളർത്താൻ സഹായിക്കുന്ന ഉയർന്ന പ്രോട്ടീൻ സൂപ്പർഫുഡുകളിൽ ഉൾപ്പെടുന്നു. മസിലുണ്ടാക്കാൻ സസ്യാധിഷ്ഠിത പ്രോട്ടീന്റെ മികച്ച ഉറവിടങ്ങൾ ഇതാ.