Celebrity

‘കുട്ടികളുണ്ടാകാത്തതല്ല, വേണ്ടെന്നു വെച്ചതാണ്’; കാരണം വ്യക്തമാക്കി വരലക്ഷ്മി

വിവാഹശേഷം കുട്ടികൾ വേണ്ടെന്നുവെച്ച തീരുമാനത്തെക്കുറിച്ചും അത് എന്തുകൊണ്ടാണെന്നും തുറന്നുപറഞ്ഞ് നടി വരലക്ഷ്മി ശരത്കുമാർ. നിരവധി ദക്ഷിണേന്ത്യന്‍ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത നടി, വിവാഹം കഴിച്ച എല്ലാ ദമ്പതികൾക്കും കുട്ടികൾ വേണമെന്ന പരമ്പരാഗതമായ ധാരണയെ ചോദ്യംചെയ്തു. കുട്ടികൾ വേണ്ടെന്നത് തന്റെ വ്യക്തവും ഉറച്ചതുമായ തീരുമാനമാണെന്നും അതിന് കാരണം തനിക്ക് കുട്ടികളുണ്ടാകാൻ സാധിക്കാത്തതുകൊണ്ടല്ലെന്നും ബിഹൈൻഡ്‌വുഡ്സിന് നൽകിയ അഭിമുഖത്തിൽ വരലക്ഷ്മി വ്യക്തമാക്കി. 2024-ൽ വ്യവസായിയും ആർട്ട് ഗാലറി ഉടമയുമായ നിക്കോളായ് സച്ച്ദേവിനെ വിവാഹം കഴിച്ച വരലക്ഷ്മി, ഭർത്താവിനും ഇതേ കാഴ്ചപ്പാടാണുള്ളതെന്ന് Read More…