Oddly News

അന്റാർട്ടിക്കയിൽ അപ്രത്യക്ഷനായ പര്യവേക്ഷകനെ ആറ് പതിറ്റാണ്ടുകൾക്ക് ശേഷം ഹിമാനിയിൽ കണ്ടെത്തി !

അന്റാർട്ടിക്കയിൽവച്ച് കാണാതാത 25 വയസ്സുള്ള ബ്രിട്ടീഷ് പൗരന്റെ അവശിഷ്ടങ്ങൾ 65 വർഷങ്ങൾക്ക് ശേഷം മഞ്ഞുമലയിൽ നിന്ന് കണ്ടെത്തി. ബ്രിട്ടീഷ് അന്റാർട്ടിക്ക് സർവേയിൽ പ്രവർത്തിക്കുന്നതിനിടെ 1959-ൽ ഒരു മഞ്ഞുമലയിലെ വിള്ളലിൽ വീണാണ് ഡെന്നിസ് ബെൽ എന്നയാൾ മരിച്ചത്. റേഡിയോ, വാച്ച്, പൈപ്പ് എന്നിവയോടൊപ്പമാണ് ജനുവരിയിൽ പോളിഷ് അന്റാർട്ടിക് പര്യവേഷണ സംഘം ഡെന്നിസ് ബെല്ലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഡെന്നിസ് ബെല്ലിനെ ഇനി കണ്ടെത്താനാവില്ലെന്ന് കരുതിയിരുന്ന കുടുംബത്തിന് ഈ വാർത്ത ഞെട്ടലുണ്ടാക്കി. “സഹോദരനെ കണ്ടെത്താനുള്ള പ്രതീക്ഷ ഞാൻ ഉപേക്ഷിച്ചിരുന്നു. ഇത് അസാധാരണമാണ്, Read More…

Oddly News

മനുഷ്യര്‍ക്കും ജീവികള്‍ക്കും ചുറ്റും രഹസ്യപ്രകാശം! മരിക്കുമ്പോള്‍ പക്ഷേ അപ്രത്യക്ഷമാകും

നുഷ്യര്‍ക്കു ചുറ്റും രഹസ്യ പ്രകാശം കാണാന്‍ കഴിയുമെന്ന്‌ ആത്മീയ വിശ്വാസികളുടെ അവകാശവാദം സ്‌ഥിരീകരിച്ചു ശാസ്‌ത്രജ്‌ഞര്‍. എന്നാല്‍, പ്രകാശത്തിന്റെ പേരില്‍ അത്ഭുതം വേണ്ടെന്നു കാനഡയിലെ കാല്‍ഗറി സര്‍വകലാശാലയിലെ ഗവേഷകര്‍ വ്യക്‌തമാക്കി. ജീവികളുടെ ശരീരം നേരിയതോതില്‍ പ്രകാശം പുറപ്പെടുവിക്കുന്നുണ്ട്‌. അവ മരിക്കുന്നതോടെ അപ്രത്യക്ഷമാകും. അത്‌ ഒരു രഹസ്യ ശക്‌തിയോ മനുഷ്യാത്മാവിനുള്ള തെളിവോ അല്ല, മറിച്ച്‌ അള്‍ട്രാവീക്ക്‌ ഫോട്ടോണ്‍ എമിഷന്‍ എന്ന ഭൗതിക പ്രതിഭാസമാണെന്നു ഗവേഷകര്‍ വ്യക്‌തമാക്കി. ജീവജാലങ്ങളിലെ കോശങ്ങള്‍ ഊര്‍ജം ഉത്‌പാദിപ്പിക്കുമ്പോള്‍, രാസപ്രക്രിയകളില്‍നിന്നു ഫോട്ടോണുകള്‍/പ്രകാശകണങ്ങളുടെ രൂപത്തില്‍ ചെറിയ അളവിലുള്ള പ്രകാശം Read More…

Myth and Reality

വിമാനവും കപ്പലും അപ്രത്യക്ഷമാക്കുന്ന ബര്‍മുഡ ട്രയാംഗിള്‍ മിസ്റ്ററി എന്താണ്? ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞന്‍ പറയുന്നു

വിമാനങ്ങളും കപ്പലുകളും അപ്രത്യക്ഷമാകാന്‍ കാരണമായ ബര്‍മുഡ ട്രയാംഗിള്‍ മിസ്റ്ററി വളരെക്കാലമായി ആശങ്കാജനകമായ വിഷയമാണ്. ആളുകളെ കൗതുകപ്പെടുത്തുന്ന ബര്‍മുഡ ട്രയാംഗിളിന്റെ വിഷയം പലപ്പോഴും സെന്‍സേഷണലൈസ്ഡ് സിദ്ധാന്തങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞന്‍ കാള്‍ ക്രൂസെല്‍നിക്കിയാണ് ബര്‍മുഡയുമായി ബന്ധപ്പെട്ട അവസാന സിദ്ധാന്തം അവതരിപ്പിച്ചത്. ഫ്‌ലോറിഡയുടെ തെക്കുകിഴക്കന്‍ അറ്റത്ത് നിന്ന് ഏകദേശം 500,000 ചതുരശ്ര മൈല്‍ സമുദ്രത്തിന്റെ വിസ്തൃതിയുള്ള ഡെവിള്‍സ് ട്രയാംഗിള്‍ എന്ന് കൂടി വിളിക്കപ്പെടുന്ന ബര്‍മുഡ ട്രയാംഗിള്‍ 1945 ഡിസംബറില്‍ അഞ്ച് യുഎസ് നേവി ബോംബര്‍ വിമാനങ്ങളുടെ സ്‌ക്വാഡ്രണ്‍ ഫ്‌ലൈറ്റ് 19 Read More…