Featured Travel

പശ്ചിമഘട്ടത്തിന്റെ മാറിൽ ഒരു ഓറഞ്ച് വിസ്മയം: മഴക്കാല മഞ്ഞിലൂടെ വന്ദേഭാരതിന്റെ മാസ് എൻട്രി! വീഡിയോ

പശ്ചിമഘട്ടത്തിലെ മഞ്ഞുമൂടിയ മലനിരകൾക്കിടയിലൂടെ ഓറഞ്ചും വെള്ളയും കലർന്ന വന്ദേ ഭാരത് എക്സ്പ്രസ് കടന്നുപോകുന്നതിന്റെ മനോഹരമായ ആകാശദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. എഫ്.പി.വി ക്രിയേറ്ററായ @hemisphere.fpv ചിത്രീകരിച്ച ഈ തത്സമയ ഡ്രോൺ ദൃശ്യം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചതോടെയാണ് ശ്രദ്ധ നേടിയത്. പച്ചപ്പ നിറഞ്ഞ കാടുകൾക്കും കുത്തനെയുള്ള മലഞ്ചെരുവുകൾക്കും ഇടയിലൂടെ മഞ്ഞും തുളച്ച് ട്രെയിൻ കുതിക്കുന്നത് പശ്ചിമഘട്ടത്തിലൂടെ ഒരു ഓറഞ്ച് പാമ്പ് ഇഴഞ്ഞുപോകുന്നത് പോലെയാണ് അനുഭവപ്പെടുന്നത്. കർണാടകയിലെ സക്ലേഷ്പൂർ-സുബ്രഹ്മണ്യ റോഡ് ഘാട്ട് Read More…

Oddly News

പ്രളയത്തെ തോൽപ്പിച്ച ഒരേയൊരു വണ്ടി! വെള്ളക്കെട്ടിലൂടെ കുതിച്ചുപാഞ്ഞ് വന്ദേ ഭാരത്; വിഡിയോ വൈറൽ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുംബൈ നഗരത്തിൽ ട്രെയിനുകൾ സാധാരണ വേഗതയിൽ ഓടുന്നത് കാണാൻ പോലും കഴിഞ്ഞിരുന്നില്ല. മഹാരാഷ്ട്രയിൽ കാലവർഷം കനത്തതോടെ ട്രെയിനുകൾ വൈകിയോടുന്നതും റെയിൽവേ ട്രാക്കുകൾ വെള്ളത്തിൽ മുങ്ങുന്നതും സ്റ്റേഷനുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതുമാണ് നഗരത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് മഴയെപ്പോലും തോൽപ്പിച്ച് വന്ദേ ഭാരത് എക്സ്പ്രസ്സ് കുതിച്ചുപാഞ്ഞ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. വെള്ളപ്പൊക്കത്തിൽ മുങ്ങിയ റെയിൽവേ ട്രാക്കിലൂടെ യാതൊരു തടസ്സവുമില്ലാതെ വന്ദേ ഭാരത് അതിവേഗത്തിൽ മുന്നോട്ട് കുതിക്കുന്നതാണ് വീഡിയോയിലുള്ളത്. മുംബൈയിലെ കാഞ്ചൂർമാർഗിന് സമീപമാണ് ഈ Read More…