കോട്ടയം: വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ വൈക്കം സി.ഐ. ഷെമീർ ഖാൻ കുടുങ്ങി. മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് വിജിലൻസ് നടത്തിയ വ്യാപക പരിശോധനയിലാണ് സി.ഐ. നടത്തിയ ക്രമക്കേടുകൾ ഒന്നൊന്നായി പുറത്തുവന്നത്. കൈക്കൂലിപ്പണം വാങ്ങിയെടുക്കാൻ അസം സ്വദേശിയുടെ പേരിൽ വ്യാജമായി ഉണ്ടാക്കിയ ബാങ്ക് അക്കൗണ്ടാണ് സി.ഐ. ഉപയോഗിച്ചിരുന്നതെന്ന് വിജിലൻസ് കണ്ടെത്തി. ഒരു മാസത്തിനിടെ ഈ അക്കൗണ്ടിൽ നിന്ന് രണ്ടര ലക്ഷത്തോളം രൂപയാണ് ഇയാൾ പിൻവലിച്ചത്. ഇയാൾക്കെതിരെ ശക്തമായ തുടർനടപടികൾ സ്വീകരിക്കുന്നതിനായി വിജിലൻസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിക്കും. മണ്ണ് മാഫിയയിൽ Read More…

