ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ഒന്നാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ എത്തുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും പാട്ടുകളുമൊക്കെ വളരെ പെട്ടെന്നാണ് വൈറലായത്. കണ്‍കണ്ടത് നിജം, കാണാത്തത് പൊയ്.. നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം’… മോഹന്‍ലാലിന്റെ ഡയലോഗിലൂടെയാണ് ടീസര്‍ വൈറലായത്. ഇപ്പോള്‍ ഇതേ ഡയലോഗുമായി ആരാധകരെ ആവേശത്തിലാക്കി പുതിയ വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് മോഹന്‍ലാല്‍. ആരാധകരെ ‘വാലിബന്‍ ചലഞ്ചിനായി’ വെല്ലുവിളിക്കുന്ന മോഹന്‍ലാലിന്റെ വര്‍ക്കൗട്ട് വീഡിയോയാണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്. നിങ്ങള്‍ സ്വീകരിക്കുമോ, എന്ന Read More…