Lifestyle

‘നിയമം ലംഘിച്ചാല്‍ കടുത്ത നടപടി; വിസ റദ്ദാക്കും, നാടുകടത്തും’ ഇന്ത്യന്‍ വിദ്യാര്‍ഥികളോടു യു.എസ്.

ന്യൂഡല്‍ഹി: അമേരിക്കന്‍ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കെതിരേ കടുത്ത നടപടിയെന്ന മുന്നറിയിപ്പുമായി യു.എസ്‌. എംബസി.അമേരിക്കന്‍ നിയമങ്ങള്‍ ലംഘിക്കുകയോ അറസ്‌റ്റ്‌ ചെയ്യപ്പെടുകയോ ചെയ്യുന്നത്‌ വിദ്യാര്‍ഥി വിസ റദ്ദാക്കുന്നതിലേക്കു നയിച്ചേക്കാമെന്നു യു.എസ്‌. എംബസി മുന്നറിയിപ്പ്‌ നല്‍കി. നിയമലംഘനങ്ങള്‍ നാടുകടത്തലിനു കാരണമായേക്കാമെന്നും ഇത്തരക്കാര്‍ക്ക്‌ ഭാവയില്‍ യു.എസ്‌. വിസ ലഭിക്കില്ലെന്നും എംബസി എക്‌സില്‍ കുറിച്ചു.നിയമങ്ങള്‍ അനുസരിക്കാത്ത വിദ്യാര്‍ഥികളുടെ വിസ റദ്ദ്‌ ചെയ്യുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക്‌ കടക്കുമെന്നാണ്‌ മുന്നറിയിപ്പ്‌. ‘യു.എസ്‌. നിയമങ്ങള്‍ ലംഘിക്കുന്നത്‌ നിങ്ങളുടെ സ്‌റ്റുഡന്റ്‌ വിസയ്‌ക്ക്‌ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.നിങ്ങള്‍ അറസ്‌റ്റ്‌ ചെയ്യപ്പെടുകയോ ഏതെങ്കിലും Read More…