Featured Sports

ലോകകപ്പിലെ സെഞ്ചറി വീരന്റെ മിഡിൽ സ്റ്റംപ് തെറിപ്പിച്ച് ‘അൺസോൾഡ്’ ഇന്ത്യൻ പേസർ– വീഡിയോ

ഐപിഎൽ പുതിയ സീസണിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നടത്തിയ പരിശീലന മത്സരത്തിൽ അൺസോൾഡ് ആയ ഇന്ത്യൻ പേസർ നവ്ദീപ് സെയ്നി ഏവരെയും ഞെട്ടിച്ചു. ഈഡൻ ഗാർഡൻസിൽ നടന്ന ഇൻട്രാ-സ്ക്വാഡ് പോരാട്ടത്തിൽ, മികച്ച ഫോമിലുള്ള ന്യൂസീലൻഡ് താരം ഫിൻ അലനെ ക്ലീൻ ബൗൾഡാക്കിയാണ് സെയ്നി ശ്രദ്ധ പിടിച്ചുപറ്റിയത്. ലോകകപ്പ് സെമിയിലടക്കം സെഞ്ചറി നേടി തിളങ്ങിനിൽക്കുന്ന അലന്റെ മിഡിൽ സ്റ്റംപ് സെയ്നിയുടെ അതിവേഗ പന്തിൽ തെറിക്കുകയായിരുന്നു. റിങ്കു സിങ് നയിച്ച ഗോൾഡൻ നൈറ്റ്‌സ് ഉയർത്തിയ 200 റൺസ് പിന്തുടർന്ന Read More…