തന്റെ രൂപത്തിന്റെ പേരിൽ ‘ചൈനക്കാരി’ എന്ന് വിളിച്ചവരോട് താൻ ഇന്ത്യക്കാരിയാണെന്ന് ഉറപ്പിച്ചുപറയുന്ന അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ നിന്നുള്ള ഒരു കൊച്ചുകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വംശീയമായ ചോദ്യം ചെയ്യലിൽ തനിക്കുള്ള ദേഷ്യവും വിഷമവും ഈ കൊച്ചുകുട്ടി വീഡിയോയിലൂടെ തുറന്നുപറയുന്നുണ്ട്. “ഞങ്ങൾ ഇന്ത്യക്കാരാണ്. നിങ്ങൾ ഞങ്ങളെ ചൈനക്കാരെന്ന് വിളിക്കുമ്പോൾ ഞങ്ങൾക്ക് വളരെ ദേഷ്യവും സങ്കടവും വരും. ഞങ്ങളെ ഇന്ത്യക്കാരെന്ന് വിളിക്കൂ. ഞങ്ങൾ ഇന്ത്യക്കാരാണ്, ഇറ്റാനഗറിലാണ് ഞങ്ങൾ താമസിക്കുന്നത്,” എന്ന് നിഷ്കളങ്കമായി ആ കുട്ടി പറയുന്നു. കുട്ടിയുടെ ഈ Read More…

