Lifestyle

മൂന്നു വയസിൽ താഴെയുള്ള കുട്ടി ഉണ്ടോ? മാതാപിതാക്കൾ ഈ കാര്യങ്ങൾ ഓർത്തുവയ്ക്കുക

കുട്ടികളുടെ വളര്‍ച്ചാഘട്ടങ്ങളെ കുറിച്ച് മനസിലാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. അതുപോലെ തന്നെയാണ് കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തുക എന്നത്. നിങ്ങള്‍ കുട്ടികളോട് ഇടപഴകുന്ന രീതിയെ അടിസ്ഥാനമാക്കിയിരിക്കും കുട്ടികളുടെ മാനസികമായ വികസനവും കാഴ്ചപ്പാടുകളും. ഒന്ന് മുതല്‍ മൂന്നു വയസ് വരെ പ്രായത്തിലുള്ള കുട്ടികളെ വളര്‍ത്തുക എന്നത് ഏറെ നിര്‍ണായകമായ കാര്യമാണ്. ഈ പ്രായത്തിലെ സ്വഭാവ രുപീകരണം കുട്ടികളുടെ മുന്നോട്ടുള്ള വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകമാണ്. അതിനാല്‍ തന്നെ, ഈ പ്രായത്തിലുള്ള കുട്ടികളെ കൈകാര്യം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിയ്ക്കണം.