Good News

മകളെ കാണണം ! ആക്രമണത്തില്‍ മുറിഞ്ഞ അഴുകിയ കാൽ സ്വയം മുറിച്ചുമാറ്റി ! സൈനികന് ആകാശ മാർഗ്ഗം അത്ഭുത രക്ഷപ്പെടൽ

റഷ്യ- യുക്രൈൻ യുദ്ധത്തിനിടെ ജീവന്‍ നിലനിര്‍ത്താന്‍വേണ്ടി സ്വന്തം പാദം മുറിച്ചുമാറ്റേണ്ടി വന്ന യുക്രൈൻ സൈനികനെ ഡ്രോൺ ഉപയോഗിച്ച് രക്ഷപ്പെടുത്തി. തകർന്ന ഒരു സ്കൂളിലെ ബോയിലറിന് താഴെയുള്ള ചെറിയൊരു കുഴിയിൽ എട്ട് മാസത്തോളമാണ് ഈ 49-കാരൻ കഴിഞ്ഞുകൂടിയത്. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. റഷ്യൻ ഡ്രോണാക്രമണത്തിൽ ഒരു പാദം നഷ്ടപ്പെട്ട ഇദ്ദേഹം, അഴുകിത്തുടങ്ങിയ മറ്റേ പാദം കത്തിയുപയോഗിച്ച് സ്വന്തമായി മുറിച്ചുമാറ്റുകയായിരുന്നു. ചുറ്റും റഷ്യൻ ഡ്രോണുകൾ നിരീക്ഷണം നടത്തിയിരുന്നതിനാൽ രക്ഷാപ്രവർത്തനം അസാധ്യമായിരുന്നു. ഇദ്ദേഹത്തിന്റെ അടുത്തേക്ക് അയച്ച രണ്ട് റോബോട്ടുകൾ ആക്രമണത്തിൽ തകരുകയും Read More…