ഇന്ത്യ സന്ദർശിക്കുന്ന ഭൂരിഭാഗം വിദേശ വിനോദസഞ്ചാരികളും ഉപഹാരങ്ങളും ചിത്രങ്ങളും മാത്രമാണ് ഓർമ്മയ്ക്കായി മടക്കയാത്രയിൽ കൂടെക്കൂട്ടാറുള്ളത്. എന്നാൽ ഹെലൻ, മിക്ക് എന്നീ ബ്രിട്ടീഷ് ദമ്പതികൾ തങ്ങളുടെ യാത്ര കഴിഞ്ഞ് മടങ്ങിയപ്പോൾ കൂടെക്കൊണ്ടുപോയത് തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു: ഒരു മൂന്നുചക്ര ഓട്ടോറിക്ഷ! ഇന്ത്യയിലെ സന്ദർശനവേളയിലാണ് ചുവപ്പും കറുപ്പും വരകളുള്ള ഈ ഓട്ടോറിക്ഷ ഇവർ വാങ്ങുന്നത്. തുടർന്ന് മാസങ്ങളോളം ഇരുവരും ഈ ഓട്ടോയിൽ ഇന്ത്യയിലുടനീളം യാത്ര ചെയ്തു. തങ്ങളുടെ യാത്രയിൽ പൂർണ്ണമായും ഈ വാഹനത്തെയാണ് ഇവർ ആശ്രയിച്ചിരുന്നത്. രാജ്യത്തുടനീളം ഏകദേശം 4,218 Read More…
Tag: UKNews
വയറ്റിൽ മുഴ, ആശുപത്രിയിലെത്തി; മണിക്കൂറുകൾക്കകം കുഞ്ഞിന് ജന്മം നൽകി 41-കാരി! ഗർഭലക്ഷണങ്ങളില്ലാതെ അപൂർവ്വ പ്രസവം!
വയറ്റിൽ മുഴയാണെന്നു കരുതി ഡോക്ടറെ കാണാൻ ചെന്ന യുകെ സ്വദേശിനിയായ 41 കാരി താൻ ഗർഭിണിയാണെന്നറിഞ്ഞ് ഞെട്ടിപ്പോയെന്നും, മണിക്കൂറുകൾക്കകം അവർ പ്രസവിച്ചതായും ‘വെയ്ൽസ് ഓൺലൈൻ’ റിപ്പോർട്ട് ചെയ്യുന്നു. സാമ്മി എവൻസ് എന്ന സ്ത്രീയാണ് തന്റെ വാരിയെല്ലിന് സമീപം അസാധാരണമായ ഒരു മുഴ ശ്രദ്ധിച്ചത്. കഠിനമായ വ്യായാമം കാരണം പേശികൾക്ക് വലിഞ്ഞുമുറുക്കം സംഭവിച്ചതാകാം എന്നാണ് അവർ ആദ്യം കരുതിയത്. ഗർഭകാല ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ താൻ ഗർഭിണിയാണെന്ന ചിന്ത അവരുടെ മനസ്സിൽപോലും വന്നിരുന്നില്ല. ആർത്തവം നിലച്ചപ്പോൾ അവർ പെരിമെനോപോസ് (ആർത്തവവിരാമത്തിന് Read More…
99-ാം വയസ്സിൽ വിമാനത്തിന്റെ ചിറകിലേറി റെക്കോർഡ്; ജീവകാരുണ്യത്തിനായി ചരിത്രം കുറിച്ച് വയോധിക!
യുകെയിലെ ഗ്ലോസെസ്റ്റർഷെയറിൽ ചെറിയ വിമാനത്തിന് മുകളിൽ കയറി സാഹസിക യാത്ര നടത്തി 99 കാരിയായ വയോധിക ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വിംഗ് വാക്കർ ആയി ചരിത്രം സൃഷ്ടിച്ചു. വിൽഷെയറിലെ ഡെവിസസ് എന്ന സ്ഥലത്തെ കെയർ ഹോമിൽ താമസിക്കുന്ന ഹെൽഗ ഡഫി, 97 കാരിയായ ബെറ്റി ബ്രോമേജ് വിംഗ് വാക്ക് പൂർത്തിയാക്കിയത് വാർത്തകളിൽ കണ്ടതിന് ശേഷമാണ് ഈ സാഹസികത ഏറ്റെടുക്കാൻ തീരുമാനിച്ചത്. ബിബിസി റിപ്പോർട്ട് ചെയ്തതനുസരിച്ച്, സിറൻസെസ്റ്ററിലെ ആർഎഫ്സി റെൻഡ്കോംബ് എയർഫീൽഡിൽ വെച്ചാണ് ഹെൽഗ ചെറിയ വിമാനത്തിന് Read More…
സമ്മാനമില്ലെന്ന് പറഞ്ഞ് കടയുടമ ചവറ്റുകുട്ടയിലെറിഞ്ഞ ലോട്ടറി ടിക്കറ്റിന് 150 കോടി! ഭാഗ്യം കാത്തിനെ തുണയ്ക്കുമോ?
സൗത്ത് വെയിൽസിൽ നിന്നുള്ള ഒരു സ്ത്രീ, തനിക്ക് 12 ദശലക്ഷം പൗണ്ട് (ഏകദേശം 153.65 കോടി രൂപ) ലോട്ടറി അടിച്ചിട്ടുണ്ടോ എന്നറിയാനുള്ള കടുത്ത കാത്തിരിപ്പിലാണ്. ടിക്കറ്റ് പരിശോധിച്ച കടയുടമ അത് അബദ്ധത്തിൽ ചവറ്റുകുട്ടയിൽ എറിഞ്ഞതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. റോണ്ട സിനോൺ ടാഫിലെ അബെർസിനോൺ സ്വദേശിയായ കാത്ത് മെയ്ൻ (46) കഴിഞ്ഞ 20 വർഷമായി ഒരേ ആറ് നമ്പറുകളാണ് ലോട്ടറിക്ക് ഉപയോഗിക്കുന്നത്. സാധാരണയായി ഇവരുടെ അമ്മയാണ് ഇവർക്ക് വേണ്ടി ടിക്കറ്റ് എടുക്കാറുള്ളത്. ജൂൺ 6-ന് നറുക്കെടുത്ത വൻ Read More…




