നാഗ്പൂരിൽ നടന്ന വനിതാ അണ്ടർ-19 ടി20 ട്രോഫി എലൈറ്റ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടയിൽ മൈതാനത്തേക്ക് കുരങ്ങൻ ഓടിക്കയറിയത് അപ്രതീക്ഷിത സംഭവങ്ങൾക്ക് വഴിവെച്ചു. കർണാടകയ്ക്കെതിരായ മത്സരത്തിനിടയിലാണ് വിദർഭ താരം ഉമ കാശ്വിയെ കുരങ്ങൻ ആശങ്കയിലാഴ്ത്തിയത്. മത്സരത്തിനിടയിൽ പെട്ടെന്ന് മൈതാനത്തിലൂടെ ഓടിയെത്തിയ കുരങ്ങൻ കളിയെ ചെറുതായി തടസ്സപ്പെടുത്തി. ബൗണ്ടറിക്ക് സമീപം പിന്നിലേക്ക് നീങ്ങുകയായിരുന്ന ഉമ കാശ്വി, തനിക്ക് നേരെ കുരങ്ങൻ വരുന്നതുകണ്ട് അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. എന്നാൽ ഇതിനിടയിൽ നിലംതെറ്റി അവർ പുല്ലിലേക്ക് വീണുപോയി. എങ്കിലും കുരങ്ങൻ യുവതാരത്തെ Read More…

