Sports

പുറത്താകാതെ രണ്ടു ബാറ്റര്‍മാര്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി ; രഞ്ജിട്രോഫി യിലെ ഏറ്റവും വലിയ കൂട്ടുകെട്ട്

ഇന്ത്യന്‍ ക്രിക്കറ്റില്‍ അധികമൊന്നും പേരു കേട്ടിട്ടില്ലെങ്കിലും ഗോവയുടെ സ്നേഹല്‍ കൗതങ്കറും കശ്യപ് ബക്ലെയും ഇന്ത്യയുടെ ആഭ്യന്തരക്രിക്കറ്റില്‍ ചരിത്രമെഴുതിയിരിക്കുകയാണ്. ഇരുവരും ട്രിപ്പിള്‍ സെഞ്ച്വറികള്‍ കുറിച്ച മത്സരത്തില്‍ പിറന്നത് രഞ്ജിക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടായിരുന്നു. കൗത്താങ്കര്‍ 215 പന്തില്‍ 314 റണ്‍സ് നേടിയപ്പോള്‍ ബക്‌ളെ 269 പന്തില്‍ 300 റണ്‍സടിച്ചു. രണ്ടുപേരും പുറത്തായിട്ടുമില്ല. അരുണാചല്‍ പ്രദേശിനെതിരായ രഞ്ജി ട്രോഫി പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തില്‍ ഇരുവരും ചേര്‍ന്നടിച്ചത് 606 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടായിരുന്നു. ഈ മഹത്തായ കൂട്ടുകെട്ട് ഗോവയെ 727/2 എന്ന Read More…