ഗാസിയാബാദ്: കൊറിയന്‍ മൊബൈല്‍ ഗെയിമുകളോടുള്ള അമിതാസക്‌തി മൂലം ഗാസിയാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു സഹോദരിമാര്‍ കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കി.ഭാരത് സിറ്റിയിലെ ചേതന്‍കുമാര്‍ എന്നയാളുടെ മക്കളായ പാഖി(12), പ്രാചി(14), വിഷിക(16) എന്നിവരാണ് ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ ഒമ്പതാം നിലയിലെ ബാല്‍ക്കണിയില്‍നിന്നു ചാടി ജീവനൊടുക്കിയത്.പിതാവിന് ഇവരെഴുതിയ എട്ടുപേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. ബാല്‍ക്കണിക്കു പുറത്തെ മുറിയില്‍ ‘ക്ഷമിക്കണം പപ്പാ’ എന്ന കുറിപ്പ് എഴുതിവച്ചശേഷമായിരുന്നു കുട്ടികള്‍ കെട്ടിടത്തില്‍നിന്നു ചാടിയത്.ഗെയിം കളിക്കുന്നതു വിലക്കിയ പിതാവ് മൊബൈല്‍ ഫോണ്‍ എടുത്തുകൊണ്ടുപോയതാണ് കുട്ടികളെ ആത്മഹത്യയ്‌ക്കു പ്രേരിപ്പിച്ചതെന്നാണു പ്രാഥമിക നിഗമനം. Read More…

