‘വിവാഹങ്ങൾ സ്വർഗ്ഗത്തിൽ വെച്ചാണ് നിശ്ചയിക്കപ്പെടുന്നത്’ എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന അപൂർവ്വമായ ഒരു കല്യാണത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് കേരളത്തിലെ ചങ്ങനാശ്ശേരി. സാധാരണ ഒരു കല്യാണത്തിന് പോകുമ്പോൾ കാണുന്ന പൂക്കളും അലങ്കാരങ്ങളും ഭക്ഷണവുമൊന്നുമല്ല ഈ വിവാഹത്തെ വ്യത്യസ്തമാക്കുന്നത്. ഈ ചടങ്ങിലെ പ്രധാന പങ്കുവഹിച്ചവരെല്ലാം ഇരട്ടകളായിരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ചങ്ങനാശ്ശേരി മെട്രോപൊളിറ്റൻ പള്ളിയിൽ വെച്ചായിരുന്നു ഈ അപൂർവ്വ വിവാഹം നടന്നത്. വെട്ടുപറമ്പിൽ കുഞ്ഞുമോന്റെയും ജോമോളുടെയും മക്കളായ അഖിൽ, നിഖിൽ എന്നീ ഇരട്ട സഹോദരന്മാർ കുമ്പളുവേലിൽ തോമിച്ചന്റെയും മേരിക്കുട്ടിയുടെയും മക്കളായ മാഗി, Read More…

