ബിക്കാനീർ എക്സ്പ്രസ് ട്രെയിനിന്റെ ഫസ്റ്റ് എസി കോച്ചിനുള്ളിൽ വെള്ളം ചോർന്നൊലിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ട്രെയിനിലെ ശുചിമുറിക്ക് പുറത്തുള്ള നടപ്പാതയിലും കോച്ചിലുടനീളവും വെള്ളം നിറഞ്ഞിരിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ റെയിൽവേയുടെ ഈ വീഴ്ചയെ പരിഹാസത്തോടെയാണ് സോഷ്യൽ മീഡിയ നേരിടുന്നത്. ട്രെയിനിനുള്ളിലെ വെള്ളച്ചോർച്ചയെ ‘ഗംഭീരമായ ഷവർ സൗകര്യം’ എന്നാണ് നെറ്റിസൺസ് വിശേഷിപ്പിച്ചത്. കോച്ചിന്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ശക്തമായി താഴേക്ക് ഒലിച്ചിറങ്ങുന്നത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചു. റെയിൽവേ ജീവനക്കാർ വൈപ്പറുകൾ ഉപയോഗിച്ച് വെള്ളം തുടച്ചുമാറ്റാൻ ശ്രമിക്കുന്നതും Read More…

